Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:39 AM IST Updated On
date_range 25 March 2022 5:39 AM ISTകാർഷിക സെമിനാറും പ്രചാരണ മേളയും
text_fieldsbookmark_border
കൂത്തുപറമ്പ്: മാങ്ങാട്ടിടം പഞ്ചായത്തിൽ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, മാങ്ങാട്ടിടം പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിലാണ് കേരഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. മൂന്നാംപീടികയിൽ നടന്ന പരിപാടി കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. ഷീല ഉദ്ഘാടനം ചെയ്തു. മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡൻറ് പി.സി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. സിനിമതാരം സിനി എബ്രഹാം വിശിഷ്ടാതിഥിയായിരുന്നു. പടന്നക്കാട് കാർഷിക കോളജ് പ്രഫസർ കെ.എം. ശ്രീകുമർ സെമിനാറിൽ വിഷയം അവതരിപ്പിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻറ് ഷാജി കരിപ്പായി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ. ഗംഗാധരൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ശാന്തമ്മ, സ്റ്റാൻഡിങ് കമ്മിറ്റി അംഗം എം. ഷീന, കൃഷി ഓഫിസർ എ. സൗമ്യ, പി.വി. ശൈലജ, ബിന്ദു കെ. മാത്യു തുടങ്ങിയവർ സംസാരിച്ചു. വ്യാഴാഴ്ച ആരംഭിച്ച മേള ശനിയാഴ്ച അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story