Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:39 AM IST Updated On
date_range 25 March 2022 5:39 AM ISTഭരണസമിതിയെ തെരഞ്ഞെടുത്തു
text_fieldsbookmark_border
പാനൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പാനൂർ യൂനിറ്റിന്റെ പുതിയ . ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച മുൻ പ്രസിഡൻറ് കെ.കെ. പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള പാനൽ 40 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. തുടർച്ചയായി മൂന്നാം വർഷമാണ് വ്യാപാരി വ്യവസായി ഏകോപന സമിതി പാനൂർ യൂനിറ്റ് ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. കെ.കെ. പുരുഷോത്തമൻ പ്രസിഡൻറും കെ. സന്തോഷ് ജനറൽ സെക്രട്ടറിയുമായ 30 അംഗ കമ്മിറ്റിക്കും രൂപംനൽകി. മറ്റ് ഭാരവാഹികളെ പിന്നീട് തെരഞ്ഞെടുക്കും. ജനറൽ ബോഡി യോഗം ജില്ല പ്രസിഡൻറ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. കെ.വി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. എം. ബാബു സ്വാഗതം പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി കെ.പി. ബാഷിത്ത്, ട്രഷറർ ജയതിലകൻ, മേഖല പ്രസിഡൻറ് സി.കെ. രാജൻ, പാനൂർ യൂനിറ്റ് ട്രഷറർ ഒ.ടി. അബ്ദുല്ല എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story