Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇരിക്കൂർ മണ്ഡലത്തിൽ...

ഇരിക്കൂർ മണ്ഡലത്തിൽ പാലങ്ങളുടെ നിർമാണം ത്വരിതപ്പെടുത്തും

text_fields
bookmark_border
ശ്രീകണ്ഠപുരം: ഇരിക്കൂർ നിയോജക മണ്ഡലത്തിലെ പ്രധാന പാലങ്ങളുടെ നിർമാണം വേഗത്തിലാക്കാൻ ഉന്നതതല യോഗത്തിന്റെ തീരുമാനം. പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയര്‍ മനോമോഹന്റെയും സജീവ് ജോസഫ് എം.എല്‍.എയുടെയും നേതൃത്വത്തില്‍ തിരുവനന്തപുരത്തെ പൊതുമരാമത്ത് വകുപ്പ് ആസ്ഥാനത്ത് നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ആലക്കോട്, അലക്സ് നഗര്‍ പാലങ്ങളുടെ നിർമാണ പ്രവര്‍ത്തനം ത്വരിതപ്പെടുത്തും. കരുവഞ്ചാല്‍, നുച്യാട് പാലങ്ങളുടെ നിർമാണത്തിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കും. അപകടാവസ്ഥയിലുള്ള വട്ട്യാംതോട്, ഇരിക്കൂര്‍, കണ്ടകശ്ശേരി എന്നീ പാലങ്ങള്‍ക്കുപകരം പുതിയ പാലങ്ങള്‍ നിർമിക്കുന്നത് പരിഗണിക്കാനുമാണ് തീരുമാനം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാലങ്ങള്‍ ആവശ്യമായ നിയോജക മണ്ഡലമായതിനാലും വിവിധ പാലങ്ങളുടെ നിർമാണം മന്ദഗതിയിലായതിനാലും പ്രത്യേക യോഗം വിളിക്കണമെന്ന് നേരത്തെ എം.എല്‍.എ ആവശ്യപ്പെട്ടതു പ്രകാരമാണ് നിലവിൽ യോഗം ചേർന്നത്. വിവിധ പഞ്ചായത്തുകളില്‍ ആത്യാവശ്യമായിട്ടുള്ള മറ്റു പാലങ്ങളും ഫണ്ട് ലഭ്യമാകുന്നതിനനുസരിച്ച് നിർമിക്കാന്‍ സാധിക്കുമെന്ന് ചീഫ് എൻജിനീയര്‍ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story