Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:33 AM IST Updated On
date_range 24 March 2022 5:33 AM ISTഇരിക്കൂർ പാറ്റക്കലിൽ കുടിവെള്ളം കിട്ടാക്കനി: ജനങ്ങൾ ദുരിതത്തിൽ
text_fieldsbookmark_border
ഇരിക്കൂർ: വേനൽ കടുത്തതോടെ ഇരിക്കൂർ പാറ്റക്കൽ ഭാഗങ്ങളിൽ കടുത്ത കുടിവെള്ള ക്ഷാമം. പടിയൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാക്കനിയാണ്. വെള്ളം ശേഖരിച്ചുവെക്കാനുള്ള വാട്ടർ ടാങ്ക് പഞ്ചായത്ത് അധികൃതർ മുന്നേ സ്ഥാപിച്ചിരുന്നെങ്കിലും ഇതുവരെ ജലവിതരണം ആരംഭിക്കാത്തത് ജലക്ഷാമം രൂക്ഷമാകാൻ കാരണമായി. മിക്ക കിണറുകളിലും വെള്ളം വറ്റിയതിനാൽ പ്രദേശവാസികൾ ബുദ്ധിമുട്ടിലാണ്. പലരും ഭീമമായ തുക ചെലവിട്ട് കുടിവെള്ള വാഹനങ്ങളിൽ നിന്ന് വെള്ളം വാങ്ങുകയാണ്. പ്രശ്ന പരിഹാരത്തിന് ബന്ധപ്പെട്ട വാർഡ് മെംബർമാരെയും അധികാരികളെയും അറിയിച്ചെങ്കിലും ഉചിതമായ നടപടി ഇതുവരെയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ജനപ്രതിനിധികളെ ഫോൺ വിളിച്ചാൽ ഫോൺ എടുക്കാൻ പോലും തയാറാകുന്നില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് പ്രദേശവാസികൾ അധികാരികളോട് ആവശ്യപ്പെട്ടു. ജല ജീവൻ പദ്ധതി മുഖേന ഒമ്പത് വാർഡുകളിലായി 1600 ഉപയോക്താക്കൾക്ക് കണക്ഷൻ നൽകിയിട്ടുണ്ടെന്നും ഏപ്രിൽ മാസത്തോടുകൂടി പഞ്ചായത്തിലെ മുഴുവൻ ഉപയോക്താക്കൾക്കും ജല ജീവൻ പദ്ധതി, നീർത്തട പദ്ധതി മുഖേന കണക്ഷൻ നൽകുമെന്നും അതിനുള്ള ടെൻഡർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. ചിത്രം : പടിയൂർ പഞ്ചായത്തിൽ സ്ഥാപിച്ച കുടിവെള്ള ടാങ്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
