Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂര്‍ സ്പിന്നിങ്​...

കണ്ണൂര്‍ സ്പിന്നിങ്​ മില്‍ തൊഴിലാളി പ്രശ്‌നം അടിയന്തരമായി പരിഹരിക്കപ്പെടണം - ഡോ.വി. ശിവദാസന്‍ എം.പി

text_fields
bookmark_border
കണ്ണൂർ: കണ്ണൂര്‍ സ്പിന്നിങ്​ മില്ലിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് ഡോ. വി. ശിവദാസന്‍ എം.പി ആവശ്യപ്പെട്ടു. കണ്ണൂര്‍ സ്പിന്നിങ്​ ആന്‍ഡ് വീവിങ്​ മില്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ രാജ്യസഭയില്‍ പ്രത്യേക പരാമര്‍ശമായി അവതരിപ്പിക്കവെയാണ് എം.പി ഇക്കാര്യം ആവശ്യപ്പെട്ടത്. നാഷനല്‍ ടെക്‌സ്‌റ്റൈല്‍സ് കോർപറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ കണ്ണൂര്‍ സ്പിന്നിങ്​ ആൻഡ്​ വീവിങ്​ മില്‍ കഴിഞ്ഞ വര്‍ഷം അടച്ചുപൂട്ടുകയും തൊഴിലാളികള്‍ ഉയര്‍ത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ഭാഗികമായി വീണ്ടും തുറക്കുകയും ചെയ്തിരുന്നു. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയില്ലെന്ന് പറഞ്ഞ് വീണ്ടും അടച്ചുപൂട്ടുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. അറുന്നൂറോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഈ മില്ലില്‍ കൃത്യമായി വേതനം ലഭിക്കുന്നില്ലെന്നത് ഈ ദുരിതകാലത്ത് തൊഴിലാളികളോട് ചെയ്യുന്ന ദ്രോഹമാണ്. 2020-21 വര്‍ഷത്തെ ബോണസും വിതരണം ചെയ്യാനുണ്ട്. മില്ലിന്റെ തുടര്‍ച്ചയായ പ്രവര്‍ത്തനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കണമെന്നും ജീവനക്കാര്‍ക്ക് ജോലിയും വേതനവും ഉറപ്പാക്കണമെന്നും തൊഴിലാളി സംഘടനകള്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ എന്‍.ടി.സി അധികൃതരില്‍ നിന്ന് ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും മില്ലിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളുകയും ജീവനക്കാര്‍ക്ക് സ്ഥിരമായ വേതനവും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്നും എം.പി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story