Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:31 AM IST Updated On
date_range 24 March 2022 5:31 AM ISTപയ്യന്നൂരിൽ കോളനി നവീകരണത്തിന് രണ്ടുകോടി
text_fieldsbookmark_border
പയ്യന്നൂർ: മണ്ഡലത്തിലെ രണ്ടു പട്ടികജാതി കോളനികൾ നവീകരിക്കുന്നതിനായി രണ്ടുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി.ഐ. മധുസൂദനൻ എം.എൽ.എ അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങളിൽ പിന്നാക്കം നിൽക്കുന്ന 30ലധികം കുടുംബങ്ങളുള്ള മേനോൻകുന്ന് കോളനി (എരമം-കുറ്റൂർ ഗ്രാമപഞ്ചായത്ത്), കൊരമ്പക്കല്ല് കോളനി (പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത്)എന്നിവയാണ് അംബേദ്‌കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ചത്. കോളനികളിലേക്കുള്ള റോഡ്, നടപ്പാത, ഡ്രെയിനേജ്, ഇന്റർനെറ്റ് കണക്ടിവിറ്റി സൗകര്യങ്ങൾ, കോളനികളിലെ പൊതു സ്ഥലങ്ങളിലെയും വീടുകളിലെയും ഖര-ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ, ഭവന പുനരുദ്ധാരണം, പൊതു ആസ്തികളുടെ അറ്റകുറ്റപ്പണി, പൊതുവായ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, സംരക്ഷണ ഭിത്തി നിർമാണം, വനിതകൾക്കുള്ള സ്വയംതൊഴിൽ പദ്ധതികൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. ജില്ല നിർമിതി കേന്ദ്രത്തിനാണ് നിർവഹണചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story