Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:32 AM IST Updated On
date_range 23 March 2022 5:32 AM ISTജിമ്മി ജോർജ് സ്റ്റേഡിയം യാഥാർഥ്യമാക്കും -മേഴ്‌സിക്കുട്ടൻ
text_fieldsbookmark_border
പേരാവൂർ: ജന്മനാട്ടിൽ ജിമ്മി ജോർജിന് സ്മാരകമെന്നത് ഉടൻ യാഥാർഥ്യമാക്കുമെന്ന് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സിക്കുട്ടൻ. ആറുവർഷത്തോളമായി നിർമാണം മുടങ്ങിക്കിടക്കുന്ന പേരാവൂരിലെ ജിമ്മി ജോർജ് സ്റ്റേഡിയം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അവർ. സ്റ്റേഡിയം നവീകരണം എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് മേഖലയിലെ ജനപ്രതിനിധികളും സ്‌കൂൾ മാനേജ്‌മെന്റും സ്റ്റേഡിയത്തിൽ സ്ഥിരം പരിശീലനം നടത്തുന്ന യുവതീ യുവാക്കളും കായിക പ്രേമികളും വിവിധ സംഘടനകളും കോളജ്-സ്‌കൂൾ വിദ്യാർഥികളും ചേർന്ന് മേഴ്‌സിക്കുട്ടന് നിവേദനം നല്കി. സണ്ണി ജോസഫ് എം.എൽ.എ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ, ജിമ്മി ജോർജ് ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി സെബാസ്റ്റ്യൻ ജോർജ്, ആർചറി അസോസിയേഷൻ ജില്ല സെക്രട്ടറി തങ്കച്ചൻ കോക്കാട്ട്, മോണിങ് ഫൈറ്റേഴ്‌സ് എൻഡുറൻസ് അക്കാദമി എം.ഡി എം.സി.കുട്ടിച്ചൻ, സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ കെ.വി. സെബാസ്റ്റ്യൻ, ടോമി മാണിക്കത്താഴെ, ബിജു കദളിക്കാട്ടിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story