Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2022 5:38 AM IST Updated On
date_range 22 March 2022 5:38 AM ISTകൂത്തുപറമ്പ് ബ്ലോക്ക് ക്ഷീരസംഗമം
text_fieldsbookmark_border
കൂത്തുപറമ്പ്: ക്ഷീരവികസന വകുപ്പ്, മാങ്ങാട്ടിടം പഞ്ചായത്തിലെ വിവിധ ക്ഷീരവികസന സംഘങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ നടന്ന ബ്ലോക്ക് ക്ഷീരസംഗമം മന്ത്രി കെ. ചിഞ്ചുറാണി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കെ.കെ. ശൈലജ എം.എൽ.എ അധ്യക്ഷത വഹിച്ചു. ക്ഷീരഗ്രാമം പദ്ധതിയിൽനിന്നുള്ള ധനസഹായ വിതരണം കെ.പി. മോഹനൻ എം.എൽ.എ നിർവഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ട്വിങ്കിൾ മാത്യു പദ്ധതി വിശദീകരിച്ചു. ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീരകർഷകനെ മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡൻറ് പി.സി. ഗംഗാധരനും കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചയത്ത് വൈസ് പ്രസിഡൻറ് പി. ഷറീനയും ആദരിച്ചു. ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീരസംഘത്തെ റെയ്ഡ്കോ ചെയർമാൻ വത്സൻ പനോളി ആദരിച്ചു. ജില്ല പഞ്ചായത്ത് അംഗം യു.പി. ശോഭ, കെ. മാധവൻ, ടി.കെ. ദീപ, ശാന്തമ്മ, ടി. ബാലൻ, സി. ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story