Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎഴുത്തുകാർ ബാധ്യത...

എഴുത്തുകാർ ബാധ്യത മറന്ന് സാധ്യത തേടുന്നു- സി.വി. ബാലകൃഷ്ണൻ

text_fields
bookmark_border
പയ്യന്നൂർ: എഴുത്തുകാരൻ സാധ്യതകൾ തേടുന്നത് ബാധ്യതകൾ മറന്നുകൊണ്ടാവുന്നതാണ് ഏറ്റവും വലിയ അപചയമെന്ന് എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ. സി.വി. ബാലകൃഷ്ണന്റെ 'എഴുത്തിലെ അൻപത്തേഴ്‌ ആണ്ടുകൾ' വിഷയം മുൻനിർത്തി നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദവിക്കുവേണ്ടി നട്ടെല്ലൂരിക്കൊടുക്കുന്ന എഴുത്തുകാരല്ല വേണ്ടത്. ശ്രേഷ്ഠപദവികൾക്കുവേണ്ടി സ്തുതി വാചകങ്ങൾ എഴുതേണ്ടവരല്ല എഴുത്തുകാർ. വികസനം കെ- റെയിൽ വഴി വന്നാലും തന്റെ തന്നെ അന്തസ്സ് ശിരശ്​ച്ഛേദം ചെയ്യപ്പെട്ടാലും പദവികളെ മാത്രം ലക്ഷ്യംവെച്ച് അവനവനിലേക്ക് ചുരുങ്ങിപ്പോകുന്ന ദുര്യോഗം മാറേണ്ടതുണ്ട്- അദ്ദേഹം കൂട്ടിച്ചേർത്തു. പയ്യന്നൂർ സർഗജാലകം ഫോറസ്റ്റ് ബുക്സ് അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മാധവൻ പുറച്ചേരിയുടെ 'കുചേല സദ്ഗതിയും കാറൽ മാർക്സും' പുസ്തകത്തിന്റെ പ്രകാശനം സി.വി. ബാലകൃഷ്ണൻ നിർവഹിച്ചു. വി.വി. കുമാരൻ ഏറ്റുവാങ്ങി. എ.വി. പവിത്രൻ സംവാദത്തിന് നേതൃത്വം നൽകി. ഫോറസ്റ്റ് ബുക്സ് പുസ്തകനിധി നറുക്കെടുപ്പ് പയ്യന്നൂർ ഡിവൈ. എസ്.പി കെ.ഇ. പ്രേമചന്ദ്രൻ നിർവഹിച്ചു. ജയൻ നീലേശ്വരം, ഹരിപ്രസാദ് തായിനേരി, കെ.സി.ടി.പി. അജിത, ശിവൻ തെറ്റത്ത് തുടങ്ങിയവർ സംസാരിച്ചു. പി. വൈ.ആർ സി.വി.ബി പയ്യന്നൂരിൽ സി.വി.ബാലകൃഷ്ണൻ്റെ എഴുത്തു ജീവിതങ്ങൾ സംവാദത്തിൽ സി.വി.ബാലകൃഷ്ണൻ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story