Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2022 5:31 AM IST Updated On
date_range 22 March 2022 5:31 AM ISTകാറും ബസും കൂട്ടിയിടിച്ച് അപകടം: കാർ ഡ്രൈവർക്ക് പരിക്ക്
text_fieldsbookmark_border
കേളകം: ഇരട്ടത്തോടിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റു. ചുങ്കക്കുന്ന് സ്വദേശി നരിമറ്റത്തിൽ ജിബിനാണ് (24) പരിക്കേറ്റത്. കഴുത്തിന് പരിക്കേറ്റ ഇയാളെ വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 6.45 ഓടെയാണ് അപകടം. കൊട്ടിയൂരിൽനിന്ന് ഇരിട്ടിയിലേക്ക് പോയ ഡെൽന ബസും കൂത്തുപറമ്പിൽനിന്ന് ചുങ്കക്കുന്നിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ ബസിൽ വന്ന് ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിന് തോത് കുറയ്ക്കാനായത് ബസ് റോഡിൽനിന്ന് വെട്ടിച്ച് മാറ്റിയതാണെന്നും ഇവർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. കാറിൽനിന്നുള്ള ഓയിൽ റോഡിൽ മറിഞ്ഞതിനെ തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് റോഡ് കഴുകി വൃത്തിയാക്കി. photo. കേളകം ഇരട്ടത്തോടിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story