Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജലസന്ദേശ യാത്രയും...

ജലസന്ദേശ യാത്രയും നദീജല ശേഖരണവും

text_fields
bookmark_border
പയ്യന്നൂർ: ജലദിനത്തിന്റെ ഭാഗമായി ജില്ലയിൽ ജലസന്ദേശ യാത്ര നടത്തി. പെരുമ്പപുഴയുടെ തീരത്ത് നടന്ന ജലശേഖരണ പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത നിർവഹിച്ചു. പെരുമ്പ പുഴയിൽനിന്ന് ജലം ശേഖരിച്ച് സുസ്ഥിര ഡയറക്ടർ സണ്ണി ആശാരിപ്പറമ്പിലിന് ചെയർപേഴ്സൻ കൈമാറി. സർക്കാറിന്റെ ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കേരളത്തിലെ 44 നദികളിൽനിന്നും ജലം ശേഖരിച്ച് ജലദിനത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ജല പാർലമെന്റിലേക്ക് സമർപ്പിക്കുന്നത്. നഗരസഭ വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. വിശ്വനാഥൻ, ജലജീവൻ മിഷൻ പ്രോജക്ട് മാനേജർ പി. ആന്റണി, എസ്. ജയകുമാർ, ടി.കെ. ശരത്, നഗരസഭ റവന്യൂ ഇൻസ്പെക്ടർ ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു. പി. വൈ. ആർ വാട്ടർഡേ ജില്ലതല ജലസന്ദേശയാത്ര പെരുമ്പ പുഴയിലെ വെള്ളം നൽകി പയ്യന്നൂർ നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story