Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 5:47 AM IST Updated On
date_range 20 March 2022 5:47 AM ISTറോഡ് സുരക്ഷ വിഷയം പാഠ്യപദ്ധതിയിൽ; നടപടി വേഗത്തിലാക്കണം
text_fieldsbookmark_border
പയ്യന്നൂർ: റോഡ് സുരക്ഷ വിഷയം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് കേരള മോട്ടോർ വാഹന വകുപ്പ് ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ കണ്ണൂർ -കാസർകോട് ജില്ല സംയുക്ത സമ്മേളനം ആവശ്യപ്പെട്ടു. കാസർകോട് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിൽ പുതുതായി സബ് ആർ.ടി.ഒ ഓഫിസ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. കണ്ണൂർ ആർ.ടി.ഒ ഇ.എസ്. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാസർകോട് ആർ.ടി.ഒ എ.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.എസ്. വിനോദ്, ട്രഷറർ സി. ശ്യാം, വി.വി. മധുസൂദനൻ, ദിനേശൻ പുത്തലത്ത്, ബി. സാജു, പ്രദീപ് കുമാർ, ജഗൻലാൽ, സാജു ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. എം. വിജയൻ സ്വാഗതവും പി. സുധാകരൻ നന്ദിയും പറഞ്ഞു. കണ്ണൂർ ജില്ല ഭാരവാഹികളായി ഇ.എസ്. ഉണ്ണികൃഷ്ണൻ (പ്രസി.) ജഗൻലാൽ (സെക്ര.), റെജി കുര്യാക്കോസ് (ട്രഷ) എന്നിവരെയും കാസർകോട് ജില്ല ഭാരവാഹികളായി എ.കെ. രാധാകൃഷ്ണൻ (പ്രസി.), വിതിൻ കുമാർ (സെക്ര.), വി. പ്രജിത്, (ട്രഷ) എന്നിവരെയും തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story