Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകരിമ്പം കില കാമ്പസിൽ...

കരിമ്പം കില കാമ്പസിൽ അന്താരാഷ്ട്ര സ്റ്റേഡിയം നിർമിക്കും -മന്ത്രി

text_fields
bookmark_border
തളിപ്പറമ്പ്: അടുത്ത 100 വർഷത്തേക്കുള്ള ആശയ പ്രകാശന കേന്ദ്രമായി കിലയെ മാറ്റിയെടുക്കാനുള്ള പ്രവർത്തനങ്ങൾ പടിപടിയായി നടന്നുവരുകയാണെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. പുതിയ കോഴ്സുകൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവ സാധ്യമാക്കുന്നതോടൊപ്പം കരിമ്പത്തെ കില കാമ്പസിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമിക്കാൻ പ്രാരംഭ ചർച്ചകൾ തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. കരിമ്പം കില കാമ്പസിനെ ബിരുദാനന്തര ബിരുദ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ ഭാഗമായി പുതിയ കോഴ്സുകൾക്കുള്ള അംഗീകാരവും അടിസ്ഥാന സൗകര്യ വികസനവും നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു. പുതിയകാലത്തെ വെല്ലുവിളികളും പ്രതിസന്ധികളും കൈകാര്യം ചെയ്യാൻ പ്രാപ്തമായ യുവനേതൃത്വത്തെ വളർത്തിയെടുക്കാൻ കേരളം ഉന്നതവിദ്യാഭ്യാസ മേഖലയെയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കില കാമ്പസിൽ സോഷ്യൽ എ​ൻട്രപ്രണർഷിപ് ആൻഡ് ഡെവലപ്‌മെന്റ്, പബ്ലിക്ക് പോളിസി ആൻഡ് ഡെവലപ്‌മെന്റ്, ഡീസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേണൻസ് എന്നീ മൂന്ന് ബിരുദാനന്തര ബിരുദ കോഴ്‌സുകളാണ് ആരംഭിക്കുന്നത്. കരിമ്പത്തെ കില കാമ്പസിൽ അന്താരാഷ്ട നിലവാരത്തിലുള്ള സ്റ്റേഡിയം നിർമിക്കാനുള്ള സ്ഥലമുണ്ട്. ഇതിനായുള്ള പ്രാരംഭഘട്ട ചർച്ചകൾ നടന്നുവെന്നും കണ്ണൂരിലെ കായികരംഗത്തിന് ഉണർവേകുന്ന തരത്തിൽ സ്‌റ്റേഡിയം നിർമിക്കുമെന്നും മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story