Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസി.വി. ബാലകൃഷ്ണന്റെ...

സി.വി. ബാലകൃഷ്ണന്റെ എഴുത്തുജീവിതം ചർച്ച ചെയ്യുന്നു

text_fields
bookmark_border
പയ്യന്നൂർ: സാഹിത്യം, സിനിമ, സഞ്ചാരം തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ 57 വർഷം പിന്നിടുന്ന സി.വി. ബാലകൃഷ്ണന്റെ എഴുത്തുജീവിതം ചർച്ച ചെയ്യാൻ പയ്യന്നൂരിൽ വേദിയൊരുങ്ങുന്നു. പയ്യന്നൂർ സർഗജാലകമാണ് ആതിഥ്യമേകുന്നത്. ഞായറാഴ്ച വൈകീട്ട് നാലിന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ഫോറസ്റ്റ് ബുക്സ് അങ്കണത്തിലാണ് ചടങ്ങ്. നിരൂപകൻ എ.വി. പവിത്രൻ ചർച്ചക്ക് തുടക്കമിടും. കവി മാധവൻ പുറച്ചേരിയുടെ ഓർമക്കുറിപ്പുകൾ 'കുചേലസത്ഗതിയും കാറൽ മാർക്സും' സി.വി. ബാലകൃഷ്ണൻ പ്രകാശനം ചെയ്യും. പയ്യന്നൂരിലെ ആദ്യകാല പുസ്തകക്കടയുടമ വി.വി. കുമാരൻ ഏറ്റുവാങ്ങും. സർഗജാലകം പ്രസിഡന്റ് കെ.സി.ടി.പി അജിത അധ്യക്ഷത വഹിക്കും. ഫോറസ്റ്റ് ബുക്സ് പുസ്തകനിധി നറുക്കെടുപ്പ് ഡിവൈ. എസ്.പി കെ.ഇ. പ്രേമചന്ദ്രൻ നിർവഹിക്കും. വാർത്തസമ്മേളനത്തിൽ കെ.സി.ടി.പി. അജിത, ഹരിപ്രസാദ് തായിനേരി, എ. സതീഷ് കുമാർ, എ.കെ. ഈശ്വരൻ, സദാശിവൻ ഇരിങ്ങൽ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story