Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:50 AM IST Updated On
date_range 18 March 2022 5:50 AM ISTഗ്രാമീണ റോഡുകളുടെ നവീകരണം തുടങ്ങി
text_fieldsbookmark_border
മുഴപ്പിലങ്ങാട്: പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണി, നവീകരണം, റീടാറിങ്, പുതിയ റോഡുകളുടെ നിർമാണം എന്നിവ പുരോഗമിക്കുന്നു. കാലവർഷത്തിന് രണ്ടു മാസം ബാക്കിനിൽക്കെ പണികൾ പൂർത്തീകരിക്കാനാണ് പഞ്ചായത്ത് പ്രഥമ പരിഗണന നൽകുന്നതെന്ന് അധികൃതർ പറഞ്ഞു. നിലവിൽ മലക്ക് താഴെ റോഡ്, പാച്ചാക്കര റോഡ്, തട്ടാൻ കണ്ടി റോഡ്, ചെറാളക്കണ്ടി റോഡ്, ഷേഖ് പള്ളി റോഡ് തുടങ്ങിയ ഗ്രാമീണ റോഡുകൾ നവീകരിക്കുകയും പുതിയ റോഡുകളുടെ പണികൾ നടക്കുന്നുണ്ട്. പതിനഞ്ചാം വാർഡിലെ ടാറിങ് പൂർത്തീകരിച്ച ശൈഖ് പള്ളി റോഡിന്റെ ഉദ്ഘാടനം വാർഡ് മെംബർ ഫർസീന നിബ്രാസ് നിർവഹിച്ചു. പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ച് നാലു ലക്ഷത്തോളം രൂപ ചെലവിട്ടാണ് പദ്ധതി പൂർത്തീകരിച്ചത്. ടി.സി. നിബ്രാസ് അധ്യക്ഷത വഹിച്ചു. ഒന്നാം വാർഡിലെ എടക്കാട് - പാച്ചാക്കര റോഡ് ഉയർത്തിയാണ് ടാറിങ് പണി നടത്തുന്നത്. കാലവർഷത്തിൽ മാരാൻ കണ്ടിത്തോട് നിറഞ്ഞൊഴുകി റോഡ് വെള്ളത്തിൽ മുങ്ങുന്ന അവസ്ഥക്ക് പരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് വാർഡ് മെംബർ റജീന പറഞ്ഞു. മഠം, ജവാൻ റോഡും, മഠം ബീച്ച് സി.കെ. അബൂബക്കർ റോഡിന്റെയും പുതിയ ടാറിങ് പ്രവൃത്തിയും പൂർത്തിയായി. മിക്ക റോഡുകളുടെയും അഴുക്കുചാൽ നിർമാണവും നടക്കുന്നുണ്ട്. അടുത്ത കാലവർഷത്തിൽ വെള്ളക്കെട്ടിന് പരമാവധി പരിഹാരം കാണാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. സജിത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story