Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:43 AM IST Updated On
date_range 18 March 2022 5:43 AM ISTപൊന്ന്യം ഏഴരക്കണ്ടത്ത് കളരി അക്കാദമി മ്യൂസിയം വരുന്നു
text_fieldsbookmark_border
തലശ്ശേരി: കളരി അഭ്യാസങ്ങളുടെയും ആയോധന കലകളുടെയും അരങ്ങും അങ്കത്തട്ടും സ്ഥിതി ചെയ്യുന്ന പൊന്ന്യം ഏഴരക്കണ്ടം വയലിൽ കളരി അക്കാദമി മ്യൂസിയത്തിന് അനുമതിയായി. നിയമസഭയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയ ബജറ്റ് ചർച്ചയുടെ മറുപടിയിലാണ് മ്യൂസിയം അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനമുണ്ടായത്. കളരി അഭ്യാസങ്ങൾക്ക് ഇത്രയേറെ പ്രാധാന്യവും പ്രചാരണവും നൽകി ഒരു മ്യൂസിയം ഉയർന്നു വരുന്നത് ജില്ലയിൽ ഇതാദ്യമാണ്. വരും വർഷങ്ങളിൽ പൊന്ന്യം ഏഴരക്കണ്ടത്തെ മാർഷൽ ആർട്സ് കളരി മ്യൂസിയമായി ഒരുക്കി കൂടുതൽ വിപുലമായ രീതിയിൽ പൊന്ന്യത്തങ്കം സംഘടിപ്പിക്കും. പടം..........കളരി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
