Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:31 AM IST Updated On
date_range 18 March 2022 5:31 AM ISTപൊങ്കാല മഹോത്സവം
text_fieldsbookmark_border
കേളകം: മൂർച്ചിലക്കാട്ട് മഹാദേവിക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് നടന്നു. മേൽശാന്തി എൻ.എസ്. ശർമയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. കലം പൂജിച്ച് മണിക്കിണറിൽനിന്ന് തീർഥം ശേഖരിച്ചശേഷം പണ്ടാര അടുപ്പിൽ അഗ്നിപകർന്നാണ് നിവേദ്യം തയാറാക്കിയത്. ദേവിക്ക് പൊങ്കാല സമർപ്പണത്തിനായി വ്രതാനുഷ്ഠാനത്തോടെ എത്തിയ സ്ത്രീകളുടെ അടുപ്പുകളിലേക്ക് പണ്ടാര അടുപ്പിലെ അഗ്നിപകർന്നതോടെ പൊങ്കാല സമർപ്പണത്തിന് തുടക്കമായി. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിയ നൂറുകണക്കിന് ഭക്തർ പൊങ്കാല സമർപ്പണത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
