Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:31 AM IST Updated On
date_range 18 March 2022 5:31 AM ISTഅംഗൻവാടി വിദ്യാർഥിയെ ആയ മർദിച്ചതായി പരാതി
text_fieldsbookmark_border
കണ്ണൂർ: കിഴുന്നപ്പാറ അംഗൻവാടി വിദ്യാർഥിനിയായ മൂന്നു വയസ്സുകാരനെ ആയ മർദിച്ചതായി പരാതി. ബുധനാഴ്ച വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് തന്നെ കെട്ടിയിട്ട് മർദിച്ചതായി കുട്ടി അമ്മയോട് പറഞ്ഞത്. കുട്ടിയെ മർദിച്ചത് കണ്ടതായി അംഗൻവാടിയിൽ സഹപാഠിയും ബന്ധുവുമായ മറ്റൊരു വിദ്യാർഥിയും പറയുന്നുണ്ട്. കിഴുന്നപ്പാറ സ്വദേശിയായ പിതാവ് അംഗൻവാടി ആയ ബേബിക്കെതിരെ ചൈൽഡ് ലൈനിൽ പരാതി നൽകി. വികൃതി കളിച്ചെന്നാരോപിച്ച് കണ്ണിൽ മുളകു തേക്കാനും ശ്രമമുള്ളതായി പരാതിയുണ്ട്. സംഭവസമയത്ത് അധ്യാപിക അംഗൻവാടിയിലുണ്ടായിരുന്നില്ല. കുട്ടിയെ നേരേത്തയും ആയ പൂട്ടിയിടുകയും മർദിക്കുകയും ചെയ്തതായി പിതാവ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story