Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആന ഭയം; വിളവെത്തും...

ആന ഭയം; വിളവെത്തും മുമ്പേ ചക്ക ഉ​ത്ത​രേ​ന്ത്യ​ൻ വി​പ​ണി​യി​ലേ​ക്ക്

text_fields
bookmark_border
ആന ഭയം; വിളവെത്തും മുമ്പേ ചക്ക ഉ​ത്ത​രേ​ന്ത്യ​ൻ വി​പ​ണി​യി​ലേ​ക്ക്
cancel
bookcp"Photo വനാതിർത്തികളിലെ കർഷകർ ആനകളെ പേടിച്ച് മൂപ്പെത്തും മുമ്പ് ശേഖരിച്ച ചക്കകൾ കണിച്ചാറിലെ കടയിൽ വിൽപനക്കെത്തിച്ചപ്പോൾ കേളകം: ആനകളെ പേടിച്ച് മലയോര കർഷകർ പ്ലാവിൽനിന്ന് വിളവെത്തും മുമ്പ് ശേഖരിക്കുന്ന ച​ക്ക ഉ​ത്ത​രേ​ന്ത്യ​ൻ വി​പ​ണി​യി​ലേ​ക്ക് ഒ​ഴു​കു​ന്നു. ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​വ ക​യ​റ്റി​പ്പോ​കു​ന്ന​ത്.പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്ക് ക​ഴി​ക്കാ​വു​ന്ന ഷു​ഗ​ർ​ലെ​സ് ബി​സ്ക​റ്റ് നി​ർ​മാ​ണ​ത്തി​നാ​ണ് ഇ​വ പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കി​ലോ​ എ​ട്ടു​രൂ​പ നി​ര​ക്കി​ലാ​ണ് ക​ർ​ഷ​ക​രി​ൽ​നി​ന്ന് വാ​ങ്ങി​ക്കു​ന്ന​ത്. വ​നാ​തി​ർ​ത്തി​യി​ൽ താ​മ​സി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ച​ക്ക സീ​സ​ൺ വ​ന്യ​മൃ​ഗ ഭീ​ഷ​ണി​യു​ടെ കാ​ലം​കൂ​ടി​യാ​ണ്. ച​ക്ക പ​ഴു​ക്കു​മ്പോൾ മ​ണം പി​ടി​ച്ച് കാ​ട്ടാ​ന​ക​ൾ ഉ​ൾ​പ്പെ​ടെ​ വ​ന്യ​മൃ​ഗ​ങ്ങ​ൾ തീ​റ്റ തേ​ടി​യെ​ത്തു​ന്ന​താ​ണ് ക​ർ​ഷ​ക​രെ ഭീ​ഷ​ണി​യി​ലാ​ക്കു​ന്ന​ത്. ഇ​തു​കൂ​ടി മു​ന്നി​ൽക​ണ്ട് പ​ല​രും ച​ക്ക മൂ​ക്കു​ന്ന​തി​നു മു​മ്പ് പറിച്ച് വി​റ്റൊ​ഴി​ക്കു​ക​യാ​ണ്.കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ ഓ​ടം​തോ​ട്, അ​ണു​ങ്ങോ​ട്, മ​ട​പ്പു​ര​ച്ചാ​ൽ, നെ​ല്ലി​യോ​ടി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ​നി​ന്നാ​ണ് പ്ര​ധാ​ന​മാ​യും ക​ണി​ച്ചാ​റി​ലേ​ക്ക് ച​ക്ക എ​ത്തു​ന്ന​ത്. ഇ​ടി​ച്ച​ക്ക പ​രു​വ​ത്തി​ലു​ള്ള ച​ക്ക​ക്കാ​ണ് വ​ൻ ഡി​മാ​ൻ​ഡെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു.ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി 18 ക്വി​ന്‍റ​ലോ​ളം ച​ക്ക​യാ​ണ് ക​ർ​ഷ​കനാ​യ പാ​മ്പാ​റ​യി​ൽ ജോ​സ​ഫ് പാ​പ്പ​ച്ച​ൻ വി​റ്റ​ത്. കണിച്ചാർ ടൗണിലെ പാലിയത്തിൽ ജോയിയുടെയും മകന്റെയും പി.സി. വെജിറ്റബിൾസ് ആണ് മലയോര മേഖലകളിൽ ചക്കക്ക് വിപണിയൊരുക്കുന്നത്. കിലോ എട്ടുരൂപക്കാണ് ചക്ക എടുക്കുന്നത്. ഇടിഞ്ചക്ക എന്നറിയപ്പെടുന്ന ഒരു കിലോ മുതൽ അഞ്ചു കിലോവരെയുള്ള ഇളം ചക്കയാണ് എടുക്കുന്നതെന്ന് ജോയി പറഞ്ഞു. ഇവിടെ ചക്ക വിപണി തുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നേയുള്ളൂ. ദിനേന ഒന്നര ടൺ ചക്കയാണ് കയറ്റിയയക്കുന്നത്. കണിച്ചാർ ഓടംതോട്, കൊട്ടിയൂർ നെല്ലിയോടി, ആറളം ഫാം തുടങ്ങിയ സ്ഥലങ്ങളിലെ കർഷകരാണ് ചക്ക വിൽക്കാനെത്തുന്നത്. കാട്ടാന വരാതിരിക്കാൻ വെട്ടിക്കളയുന്ന കർഷകർ വന്ന് ചക്ക വിൽക്കാൻ വഴിതേടി വന്നപ്പോൾ അന്വേഷിച്ചതിനെത്തുടർന്നാണ് ഇങ്ങനെ ഒരു വിപണി ഒരുക്കാനായതെന്നും ആദ്യമായാണ് മലയോരത്ത് ചക്കക്ക് വ്യാപകമായി വിപണി ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. -അസീസ് കേളകം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story