Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതലക്കാണി ജനവാസ...

തലക്കാണി ജനവാസ കേന്ദ്രത്തിൽ ഭീഷണിയായി കാട്ടുപോത്തുകൾ

text_fields
bookmark_border
തലക്കാണി ജനവാസ കേന്ദ്രത്തിൽ ഭീഷണിയായി കാട്ടുപോത്തുകൾ
cancel
കൊട്ടിയൂർ: ടൗണിനോട് ചേർന്ന തലക്കാണി ജനവാസകേന്ദ്രത്തിൽ കാട്ടുപോത്തുകൾ ജനജീവിതത്തിന് ഭീഷണിയാവുന്നു. കൊട്ടിയൂർ തലക്കാണി, ഗണപതിപ്പുറം ജനവാസ മേഖലയിലാണ് ഇവയെ കണ്ടതായി നാട്ടുകാർ അറിയിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന തുടരുന്നുണ്ടെങ്കിലും കണ്ടെത്താനായില്ല. വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെ ടാപ്പിങ് തൊഴിലാളികളാണ് കാട്ടുപോത്തിനെ കണ്ടത്. പിന്നീട് വീടുകളുടെ സമീപത്തും ഇവയെ കണ്ടതായി നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചു. കാൽപാടുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഒന്നിലധികം കാട്ടുപോത്തുകൾ ജനവാസ മേഖലയിലുണ്ടെന്നാണ് വനം വകുപ്പിന്റെ നിഗമനം. പകൽ പോലും ഇവയുടെ സാന്നിധ്യം പ്രദേശവാസികളിൽ ഭീതി പരത്തിയിട്ടുണ്ട്. വനത്തിൽ നാലു കിലോമീറ്ററോളം അകലെയുള്ള ജനവാസകേന്ദ്രത്തിൽ കാട്ടുപോത്ത് എത്താനിടയായ സാഹചര്യവും പരിശോധിച്ചു വരുകയാണ്. തിരച്ചിൽ നടത്തുന്നതായി കൊട്ടിയൂർ റേഞ്ച് ഓഫിസർ സുധീർ നരോത്ത് അറിയിച്ചു. കഴിഞ്ഞ ദിവസം നിടുംപൊയിലിന് സമീപം ജനവാസ കേന്ദ്രത്തിൽ വയോധികൻ കാട്ടു പോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. photo:കൊട്ടിയൂർ ടൗണിനോട് ചേർന്ന തലക്കാണി ജനവാസ കേന്ദ്രത്തിൽ കാട്ടുപോത്തുകൾ എത്തിയെന്ന വിവരത്തെ തുടർന്ന് തിരച്ചിലിനെത്തിയ വനപാലക സംഘം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story