Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:39 AM IST Updated On
date_range 17 March 2022 5:39 AM ISTനാടോടി ബാലികയുടെ വേർപാട് നാടിന്റെ നൊമ്പരമായി
text_fieldsbookmark_border
തലശ്ശേരി: ബലൂൺ വിറ്റുനടന്ന നാടോടി ബാലികയുടെ ദാരുണാന്ത്യം നാടിന്റെ നൊമ്പരമായി. ജഗന്നാഥ ക്ഷേത്രത്തിൽ ബലൂൺ വിൽപനക്കെത്തിയ രാജസ്ഥാൻ ജയ്പുർ സ്വദേശികളായ ഗോപി - മമ്ത ദമ്പതികളുടെ മകൾ ഖോനയാണ് (ഏഴ്) ചൊവ്വാഴ്ച വൈകീട്ട് ക്ഷേത്രച്ചിറയില്‍ മുങ്ങിമരിച്ചത്. ഖോനയുടെ ചേതനയറ്റ ശരീരംകണ്ട് നിലവിളിക്കുകയായിരുന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ നാട്ടുകാരും പാടുപെട്ടു. തലശ്ശേരി ജനറൽ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ബുധനാഴ്ച വൈകീട്ട് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മൃതദേഹം കണ്ടിക്കല്‍ വാതക ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഖോനയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ നിരവധിയാളുകൾ ശ്മശാനത്തിലെത്തി. ജ്ഞാനോദയ യോഗം ട്രസ്റ്റാണ് സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ചെലവ് വഹിച്ചത്. തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം. ജമുനാറാണി, വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി, ജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ. കെ. സത്യന്‍, ഡയറക്ടര്‍ സി. ഗോപാലന്‍, ടി.പി. ഷിജു, നഗരസഭ കൗണ്‍സിലര്‍ ഫൈസല്‍ പുനത്തില്‍, ഐ.ആര്‍.പി.സി തലശ്ശേരി സോണല്‍ ചെയര്‍മാന്‍ സി. വത്സന്‍ എന്നിവര്‍ അന്ത്യോപചാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. നാടോടി കുടുംബത്തിലെ മറ്റ് രണ്ട് കുട്ടികൾക്കൊപ്പമാണ് ഖോനയും ജഗന്നാഥ ക്ഷേത്രത്തിലെ ചിറയില്‍ മുങ്ങിയത്. മൂന്നുകുട്ടികളെയും പൊലീസും നാട്ടുകാരും ചേർന്ന് കരക്കെത്തിച്ചെങ്കിലും ഖോന മരിച്ചു. പടം... ഖോനയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കാരത്തിനായി കണ്ടിക്കൽ വാതക ശ്മശാനത്തിൽ എത്തിച്ചപ്പോൾ അലമുറയിടുന്ന കുടുംബാംഗങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
