Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപരിയാരം കുറ്റിവയൽ റോഡ്...

പരിയാരം കുറ്റിവയൽ റോഡ് നന്നാക്കണം

text_fields
bookmark_border
പരിയാരം കുറ്റിവയൽ റോഡ് നന്നാക്കണം
cancel
ചക്കരക്കല്ല്: പരിയാരം കുറ്റിവയൽ റോഡിനോടുള്ള പഞ്ചായത്ത് അധികൃതരുടെ അവഗണന മനോഭാവം ഒഴിവാക്കണമെന്ന് ആറാം വാർഡ് പെരളശ്ശേരി കോൺഗ്രസ് കമ്മിറ്റി. പൂർണമായും പൊളിഞ്ഞ റോഡിലൂടെയുള്ള യാത്ര അങ്ങേയറ്റം ദുസ്സഹമാണ്. മഴ നിന്നാൽ പ്രവൃത്തി ആരംഭിക്കുമെന്നുപറഞ്ഞിട്ട് ആറുമാസം കഴിഞ്ഞിട്ടും പ്രവൃത്തി തുടങ്ങിയില്ല. റോഡ് ടാറിങ് ചെയ്യണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്തിനെ സമീപിച്ചപ്പോൾ, കരാറുകാരൻ പ്രവൃത്തി ഏറ്റെടുക്കുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്. കാൽനടപോലും ദുസ്സഹമായ ഈ റോഡ് ഉടൻ ടാറിങ് നടത്തി യാത്രാക്ലേശം പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് പി.വി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുസമ്മിൽ ബാവോഡ്, സുരേഷ് ബാബു തട്ടാരത്ത്, കെ. പ്രശാന്തൻ, എൻ.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. CKL : Road Cap: ബാവോഡ് പരിയാരം കുറ്റിവയൽ റോഡ് തകർന്ന നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story