Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:43 AM IST Updated On
date_range 16 March 2022 5:43 AM ISTറബർ തൈകൾ വിതരണത്തിന്
text_fieldsbookmark_border
തലശ്ശേരി: റബർ ബോർഡിന്റെ ഉളിക്കൽ റബർ നഴ്സറിയിൽ റബർ കപ്പു തൈകൾ വിതരണത്തിന് തയാറായിട്ടുണ്ട്. ആർ.ആർ.ഐ.ഐ 105, 414, 430, എന്നീ ഇനങ്ങളിൽപെട്ട ഗുണമേന്മയേറിയ തൈകളാണ് ലഭിക്കുക. തൈ ഒന്നിന് 90 രൂപയാണ് വില. ഒരു തൈക്ക് 30 രൂപ നിരക്കിൽ റബർ ബോർഡിന്റെ തലശ്ശേരി റീജനൽ ഓഫിസിൽ മുൻകൂർ പണം അടച്ച് തൈകളുടെ ലഭ്യത ഉറപ്പു വരുത്താവുന്നതാണ്. കപ്പുകൾ നഴ്സറിയിൽ തിരികെ ഏൽപിച്ചാൽ ഒന്നിന് ഏഴ് രൂപ നിരക്കിൽ തിരികെ നൽകും. താൽപര്യമുള്ളവർ റബർ ബോർഡിന്റെ തലശ്ശേരി ഓഫിസിൽ അപേക്ഷ നൽകണം. അപേക്ഷഫോറം റബർ ബോർഡ് റീജനൽ ഓഫിസിലും www.rubberboard.org.in ലും ലഭ്യമാണ്. ഫോൺ: 9446561466.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story