Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവെള്ളരി കർഷകന്...

വെള്ളരി കർഷകന് യുവാക്കളുടെ സഹായഹസ്തം

text_fields
bookmark_border
കൂത്തുപറമ്പ്: വിപണി ലഭിക്കാതെ വലയുകയായിരുന്ന വെള്ളരി കർഷകന് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ സഹായഹസ്തം. ആമ്പിലാട് ദേശബന്ധുവിലെ കെ. വിജയന്റെ വെള്ളരിയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഏറ്റെടുത്തത്. രണ്ടര ഏക്കറോളം സ്ഥലത്താണ് വിജയൻ വെള്ളരി കൃഷി ഇറക്കിയത്. മികച്ച ഇനത്തിൽപെട്ട വെള്ളരി വിളവെടുപ്പിന് പാകമായപ്പോൾ വിപണി കണ്ടെത്താൻ സാധിച്ചില്ല. പെ​ട്ടെന്ന് വിളവെടുത്തില്ലെങ്കിൽ നശിക്കുമെന്ന അവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ മാങ്ങാട്ടിടം വെസ്റ്റ് മേഖല കമ്മിറ്റി, വിജയൻ ഉൽപാദിപ്പിച്ച മുഴുവൻ വെള്ളരിയും ഏറ്റെടുത്തത്. ഇവ ന്യായമായ വിലക്ക് യൂനിറ്റ് കമ്മിറ്റികളിലൂടെ വിതരണം ചെയ്യാനാണ് പ്രവർത്തകർ ആലോചിക്കുന്നത്. വിളവെടുപ്പ് മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡൻറ് പി.സി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ കൂത്തുപറമ്പ് ബ്ലോക്ക് കമ്മിറ്റി അംഗം കെ. ശ്യാമിലി ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗങ്ങളായ കെ. ലിജിഷ, വിജേഷ് മാറോളി, കൃഷി ഓഫിസർ എ. സൗമ്യ, അസി. കൃഷി ഓഫിസർ ആർ. സന്തോഷ് കുമാർ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story