Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎ ഡിവിഷൻ ലീഗ്...

എ ഡിവിഷൻ ലീഗ് ക്രിക്കറ്റ്: അബ്ബ ക്രിക്കറ്റ് ക്ലബിന് ജയം

text_fields
bookmark_border
തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി അബ്ബ ക്രിക്കറ്റ് ക്ലബ് ധർമടം ഒഴയിൽ ഭാഗം ക്രിക്കറ്റ് ക്ലബിനെ 124 റൺസിന് പരാജയപ്പെടുത്തി. മൊഹസിൻ നടമ്മൽ മാൻ ഓഫ് ദി മാച്ചായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അബ്ബ ക്രിക്കറ്റ് ക്ലബ് 37.2 ഓവറിൽ 181 റൺസിന് ഓൾ ഔട്ടായി. റിസ മുഹമ്മദ് 61 റൺസും മൊഹസിൻ നടമ്മൽ പുറത്താകാതെ 56 റൺസുമെടുത്തു. ഒഴയിൽ ഭാഗത്തിന് വേണ്ടി അതുൽ അഗസ്റ്റിൻ 28 റൺസിന് നാല് വിക്കറ്റും കെ.ടി. ഷാനിദ് 34 റൺസിന് മൂന്ന് വിക്കറ്റും വീഴ്ത്തി. മറുപടിയായി ഒഴയിൽഭാഗം ക്രിക്കറ്റ് ക്ലബ് 18.4 ഓവറിൽ 57 റൺസിന് ഓൾ ഔട്ടായി. മൊഹസിൻ നടമ്മൽ നാല് വിക്കറ്റും രാഹുൽരാജും സി.വി. അനുരാജും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ബുധനാഴ്ചത്തെ മത്സരത്തിൽ ടെലിച്ചറി ടൗൺ ക്രിക്കറ്റ് ക്ലബ് കണ്ണൂർ എസ്.എൻ കോളജിനെ നേരിടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story