Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപള്ളിപ്പൊയിലിൽ...

പള്ളിപ്പൊയിലിൽ തീപിടിത്തം

text_fields
bookmark_border
പള്ളിപ്പൊയിലിൽ തീപിടിത്തം
cancel
ചക്കരക്കല്ല്: പള്ളിപ്പൊയിലിൽ വൻ തീപിടിത്തം. ആറ്റടപ്പ റോഡിൽ എടയന്നൂർ, മതുക്കോത്ത് സ്വദേശികളുടെ ഒരേക്കറോളം വരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് ഒരു മണിയോടെ അണച്ചു. അഗ്നിശമനസേനയുടെ വാഹനം പ്രദേശത്തേക്ക് എത്തിക്കാന്‍ പ്രയാസം നേരിട്ടത് തീ അണക്കുന്നതിന് വെല്ലുവിളിയായി. അന്തരീക്ഷ താപനില ഉയര്‍ന്നതാണ് തീപിടിത്തത്തിലേക്ക് നയിച്ചത്. കണ്ണൂരിൽനിന്നെത്തിയ ഒരു യൂനിറ്റ് ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഏറെനേരം തീപടർന്ന് പന്തലിച്ചുനിന്നത് പ്രദേശവാസികളിൽ ഭയമുളവാക്കി. തീ പടർന്ന സ്ഥലത്തിനോടുചേർന്ന് നിരവധി വീടുകളുമുണ്ട്. എന്നാൽ, ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ബക്കറ്റിൽ വെള്ളമെടുത്ത് തീയണക്കുകയായിരുന്നു. ഉണങ്ങിയ പുല്ലുകൾ കൂടുതലായതിനാൽ തീ ആളിപ്പടരുകയായിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അടച്ചത്. CKL Fire പള്ളിപ്പൊയിലിൽ തീപിടിത്തമുണ്ടായ സ്ഥലം ഫയർഫോഴ്സ് അണക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story