Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:36 AM IST Updated On
date_range 15 March 2022 5:36 AM ISTസ്ത്രീ ഉന്നമനത്തിന് ഊന്നൽ -മന്ത്രി
text_fieldsbookmark_border
മാഹി: സ്ത്രീകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനും കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് പുതുച്ചേരി ഗതാഗത മന്ത്രി എസ്. ചന്ദ്ര പ്രിയങ്ക. മാഹിയിൽ ഗതാഗത സംവിധാനത്തെ സംബന്ധിച്ച് ഒട്ടേറെ പോരായ്മകൾ ഉണ്ടെന്നും പരിഹരിക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. പന്തക്കൽ കുന്നുമ്മൽപാലത്ത് ആശ്രയ വിമൻ വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റിയുടെ 'കലാഗേഹം' കലാപഠനക്കളരിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. രമേശ് പറമ്പത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. ചിത്രകാരിയായ അർബുദ രോഗി മാഹി സ്വദേശിനി റോസ് നയുടെ ചികിത്സ സഹായത്തിന് കൈത്താങ്ങാവാൻ 45 ചിത്രകാരികൾ ഒരുമിക്കുന്ന നിറക്കൂട്ട് ചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനവും നടന്നു. മാഹി അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ, ആശ്രയ പ്രസിഡൻറ് കെ.ഇ. സുലോചന, വൈസ് പ്രസിഡൻറ് സവിത ദിവാകർ, ഡയറക്ടർ ഷർലി, സഹകരണ വകുപ്പ് സീനിയർ ഇൻസ്പെക്ടർ കെ. തിരുമുരുകൻ, പി.എസ്.എസ്.എച്ച്.എച്ച്.എഫ് മാനേജിങ് ഡയറക്ടർ എം. ശ്യാം സുന്ദർ, ട്രാൻസ്ജെൻഡർ ആർട്ടിസ്റ്റ് സന്ധ്യ ബാസ്തി, മുൻ കൗൺസിലർ കെ.വി. മോഹനൻ, എൻ. ഉണ്ണി, വിജയൻ കയനാടത്ത് എന്നിവർ സംസാരിച്ചു. യാമിനി സുജൻ രംഗപൂജ അവതരിപ്പിച്ചു. caption: പന്തക്കൽ കുന്നുമ്മൽപാലത്ത് ആശ്രയ വിമൻ വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റിയുടെ 'കലാഗേഹം' കലാപഠനക്കളരിയുടെ ഉദ്ഘാടനം മന്ത്രി എസ്. ചന്ദ്ര പ്രിയങ്ക നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
