Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:32 AM IST Updated On
date_range 15 March 2022 5:32 AM ISTയുവകല സാഹിതി മണ്ഡലം കൺവെൻഷൻ
text_fieldsbookmark_border
ശ്രീകണ്ഠപുരം: യുവകലാസാഹിതി ഇരിക്കൂർ മണ്ഡലം കൺവെൻഷനും കെ.പി.എ.സി ലളിത അനുസ്മരണവും നടത്തി. ശ്രീകണ്ഠപുരത്ത് ചലച്ചിത്ര-നാടക സംവിധായകൻ ചന്ദ്രൻ നരിക്കോട് ഉദ്ഘാടനം ചെയ്തു. ജില്ല ജോ. സെക്രട്ടറി കെ.കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ.കെ.എസ്.ടി.യു ജില്ല ട്രഷറർ എസ്.എ. ജീവാനന്ദ്, എ.കെ.എസ്.ടി.യു ജില്ല സെക്രട്ടറി രാധാകൃഷ്ണൻ ബ്ലാത്തൂർ, പി.കെ. മധുസൂദനൻ, ടി.കെ. വൽസലൻ, എം. രാജീവൻ, അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു. സി.കെ. മനോജ് സ്വാഗതവും സി. രവീന്ദ്രൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സി.കെ. മനോജ് (പ്രസി.), രഘു സ്വരലയ (വൈസ് പ്രസി.), കെ.കെ. കൃഷ്ണൻ (സെക്ര.), കെ.കെ. ബാലകൃഷ്ണൻ (ജോ.സെക്ര.), സി.രവീന്ദ്രൻ (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story