Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദേശീയ പണിമുടക്ക്...

ദേശീയ പണിമുടക്ക് ജില്ലയിൽ സമ്പൂർണ ബന്ദാവും- ട്രേഡ് യൂനിയൻ സംയുക്ത സമിതി

text_fields
bookmark_border
കണ്ണൂർ: മാർച്ച് 28, 29 തീയതികളിലെ ദേശീയ പണിമുടക്ക് ജില്ലയിൽ സമ്പൂർണ ബന്ദാവുമെന്ന് ട്രേഡ് യൂനിയൻ സംയുക്ത സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാഹനങ്ങൾ നിരത്തിലിറക്കാതെയും യാത്രകൾ ഒഴിവാക്കിയും കടകളടച്ചും സഹകരിക്കണമെന്നും വാഹനങ്ങൾ തടയില്ലെന്നും നേതാക്കൾ പറഞ്ഞു. രാജ്യത്തിന്റെ പൊതു ആസ്തി വിൽപനയിലൂടെയും കേന്ദ്ര ബജറ്റിലൂടെയും നിയമ ഭേദഗതികളിലൂടെയും അതിവേഗത്തിൽ നവ ഉദാരവത്കരണ നയം ഇന്ത്യയിൽ നടപ്പാക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെയാണ് പണിമുടക്ക്. ട്രേഡ് യൂനിയൻ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ മാർച്ച് 16,17,18,19 തീയതികളിൽ പ്രചാരണ വാഹനജാഥ നടത്തും. 15ന് വൈകീട്ട് അഞ്ചിന് തലശ്ശേരിയിൽ ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി ഡോ.എം.പി. പത്മനാഭൻ ജാഥ ഉദ്ഘാടനം ചെയ്യും. 19ന് കണ്ണൂരിൽ സമാപിക്കും. ചൊവ്വാഴ്ച രാവിലെ 10.30ന് കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോക്കുസമീപം, തൊഴിലെടുക്കുന്ന സ്ത്രീകളുടെ ജില്ലതല സംഗമം നടത്തും. വാർത്തസമ്മേളനത്തിൽ സി.ഐ.ടി.യു ജനറൽ സെക്രട്ടറി കെ.പി. സഹദേവൻ, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ് ജോസ് ജോർജ് പ്ലാത്തോട്ടം, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി സി.പി. സന്തോഷ് കുമാർ, സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ് സി. കൃഷ്ണൻ, എം.എ. കരീം എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story