Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉരുവച്ചാലിൽ വൻ...

ഉരുവച്ചാലിൽ വൻ തീപിടിത്തം

text_fields
bookmark_border
ഉരുവച്ചാൽ: ഉരുവച്ചാൽ ടൗണിന് സമീപത്തെ അരയേക്കറോളം വരുന്ന സ്ഥലങ്ങളിലാണ് തീ പടർന്ന്പിടിച്ചു. ഗ്യാസ് സിലണ്ടറുകൾ സൂക്ഷിച്ച മുറിയുടെ സമീപത്താണ് തീ പടർന്നത്. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും അടിയന്തര ഇടപെടൽ ദുരന്തമൊഴിവായി. പൊള്ളുന്ന വേനലിൽ തീ പടർന്ന് വ്യാപിച്ചത് പരിസരവാസികളെ ഭീതിയിലാക്കി. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. അന്ത്രു ഹാജിയുടെയും, എൻ.പി. നജീബിന്റെ ഉടമസ്ഥതയിലുള്ള ഗ്രിപ്സി സോഡാ ഫാക്ടറിക്ക് സമീപത്തെ പറമ്പിലുമാണ് തീ പിടിച്ചത്. കുറ്റിക്കാട്ടിൽ നിന്നാണ് തീ പടർന്നത്. പുകവലിച്ചവർ പറമ്പിലേക്ക് വലിച്ചെറിഞ്ഞതാണ് കുറ്റിക്കാടിന് തീപിടിക്കാൻ കാരണമായതെന്നാണ് നിഗമനം. മട്ടന്നൂരിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണക്കാനുള്ള ശ്രമം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story