Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:34 AM IST Updated On
date_range 14 March 2022 5:34 AM ISTജല ജീവൻ മിഷൻ പദ്ധതി തുടങ്ങി
text_fieldsbookmark_border
ഇരിട്ടി: ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും 2024 മാർച്ചോടെ ശുദ്ധജലം ടാപ്പിലൂടെ എത്തിക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായ ജലജീവൻ മിഷന് പായം പഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള ശിൽപശാല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. രജനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങളുടെ നിർവഹണ സഹായ ഏജൻസി ജീവൻ ജ്യോതി - കൽപറ്റ എന്ന സംഘടനയാണ്. പഞ്ചായത്തിലെ മുഴുവൻ കുടുംബാംഗങ്ങളിലും ഗാർഹിക കണക്ഷനുകളാണ് ലഭ്യമാക്കുക. ശിൽപശാലയിൽ പഞ്ചായത്ത് സെക്രട്ടറി ടി.ഡി. തോമസ് അധ്യക്ഷത വഹിച്ചു. ഐ.എസ്.എ എക്സിക്യൂട്ടിവ് ഡയറക്ടർ പി.എം. പത്രോസ് ജലജീവൻ മിഷൻ പ്രവർത്തനം വിവരിച്ചു. പദ്ധതിയുടെ നടത്തിപ്പ്, സാങ്കേതികവശങ്ങൾ വിഷയങ്ങളിൽ ടീം ലീഡർമാരായ ആതിര ഗോപൻ, ശാമിലി ശശി എന്നിവർ ക്ലാസുകൾ നയിച്ചു. ജൽജീവൻ മിഷൻ പ്രവർത്തനങ്ങളുടെ നടത്തിപ്പിനും ഏകോപനത്തിനുവേണ്ടി പഞ്ചായത്തിൽ ജൽ ജീവൻ മിഷന്റെ ഓഫിസ് ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡൻറ് പി. രജനി ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
