Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആഘോഷങ്ങളിലെ...

ആഘോഷങ്ങളിലെ ആഭാസങ്ങൾക്കെതിരെ ജനകീയ കൂട്ടായ്മ

text_fields
bookmark_border
ആഘോഷങ്ങളിലെ ആഭാസങ്ങൾക്കെതിരെ ജനകീയ കൂട്ടായ്മ
cancel
തലശ്ശേരി: ആഘോഷങ്ങളിലെ ആഭാസങ്ങൾക്കെതിരെ എരഞ്ഞോളി പഞ്ചായത്ത് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ആന്തൂർ മുൻ നഗരസഭ ചെയർപേഴ്സൻ പി.കെ. ശ്യാമള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷ അധ്യക്ഷത വഹിച്ചു. മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കാരായി രാജൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻറ് പി. വിജു, എ.കെ. രമ്യ, മുകുന്ദൻ മഠത്തിൽ, കെ.സി. പ്രീത, സജീവ് മാറോളി, ടി.പി. ശ്രീധരൻ, പി.വി. രാജേഷ്, പി. സനീഷ്, എം. ബാലൻ, എ.കെ. മഹമൂദ്, ഡോ. സംഗീത, ധർമടം എസ്.എച്ച്.ഒ ടി.പി. സുമേഷ്, സെക്രട്ടറി വി.എം. ഷീജ എന്നിവർ സംസാരിച്ചു. വടക്കുമ്പാട് ക്രിക്കറ്റ് ക്ലബിനെ അനുമോദിച്ചു. കേരള വനിത ക്രിക്കറ്റ് ക്യാപ്റ്റൻ അക്ഷയ സദാനന്ദൻ, ക്രിക്കറ്റ് ടീം അംഗം സൗരഭ്യ ബാലൻ, രാഗി മോഹനൻ, ആസാദി കാ അമൃത് മഹോത്സവ് എന്ന ബാനറിൽ സംസ്ഥാന ചിത്രരചന മത്സരത്തിൽ തുടർച്ചയായി രണ്ടു വർഷം ജൂനിയർ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ശ്രദ്ധ പ്രകാശിനെയും അനുമോദിച്ചു. പടം...... ആഘോഷങ്ങളിലെ ആഭാസങ്ങൾക്കെതിരെ എരഞ്ഞോളി പഞ്ചായത്ത് സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ പി.കെ. ശ്യാമള ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story