Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:33 AM IST Updated On
date_range 14 March 2022 5:33 AM ISTമേൽക്കൂര തകർന്ന വീട് വാസയോഗ്യമാക്കി
text_fieldsbookmark_border
ഉരുവച്ചാൽ: മാലൂർ പട്ടാരിയിൽ മേൽക്കൂര തകർന്ന വയോ ദമ്പതികളുടെ വീട് വാസയോഗ്യമാക്കി നൽകി. മാലൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡായ പട്ടാരിയിലെ പുറവള്ളൂർ വീട്ടിൽ ദമ്പതികളായ ചാത്തുക്കുട്ടി, രോഹിണി എന്നിവർ താമസിക്കുന്ന വീടിന്റെ മേൽക്കൂരയാണ് മാസങ്ങൾക്ക് മുമ്പ് തകർന്നത്. ജീവനം ജീവകാരുണ്യ പ്രവർത്തകരും വ്യാപാരി വ്യവസായി നേതാക്കളും സഹായിക്കാൻ രംഗത്തെത്തുകയായിരുന്നു. മൂന്നര സെന്റ് സ്ഥലത്ത് മൺ തറയിൽ മൺകട്ട കൊണ്ട് നിർമിച്ച ഒറ്റമുറിയും അടുക്കളയുമുള്ള വീടിന്റെ മേൽക്കൂരയാണ് തകർന്നുവീണത്. ഓടുകൾ അടക്കം താഴെ വീണെങ്കിലും ദമ്പതികൾ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. വീടിന്റെ ബാക്കി ഭാഗവും ഏതു സമയവും തകരുമെന്ന സ്ഥിതിയിലായിരുന്നു. തകർന്ന വീടിനുള്ളിൽ കഴിയുന്ന വയോദമ്പതികളെക്കുറിച്ച് അറിഞ്ഞ ജീവനം ജീവകാരുണ്യ പ്രവർത്തകരും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളും വീട് സന്ദർശിച്ച് അറ്റകുറ്റ പ്രവൃത്തി നടത്തി താമസിക്കുവാനുള്ള സൗകര്യം ഒരുക്കാൻ തീരുമാനിക്കുകയായിരുന്നു. ജീവനം ഭവന പദ്ധതി പ്രകാരം നിർമാണ പ്രവൃത്തി ആരംഭിച്ചു. നിർമാണം പൂർത്തീകരിച്ച വീട് ദമ്പതികൾക്ക് കൈമാറി. ജില്ല പഞ്ചായത്ത് അംഗം വി. ഗീത ഉദ്ഘാടനം ചെയ്തു. സി. നൗഷാദ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി എ. സുധാകരൻ, മുണ്ടാണി പുരുഷോത്തമൻ, പി. പത്മനാഭൻ, ഒ. സുരേഷ്, അജയൻ പാറായി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story