Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:33 AM IST Updated On
date_range 14 March 2022 5:33 AM ISTസ്ത്രീ ഉന്നമനത്തിന് ഊന്നൽ നൽകും -മന്ത്രി
text_fieldsbookmark_border
മാഹി: സ്ത്രീകളുടെ ഉന്നമനത്തിനും സ്ത്രീ ശാക്തീകരണത്തിനും കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് പുതുച്ചേരി മന്ത്രി എസ്. ചന്ദ്ര പ്രിയങ്ക. മാഹിയിൽ ഗതാഗത സംവിധാനത്തെ സംബന്ധിച്ച് ഒട്ടേറെ പോരായ്മകളുണ്ടെന്നും പരിഹരിക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. പന്തക്കൽ കുന്നുമ്മൽപാലത്ത് ആശ്രയ വിമൻ വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റിയുടെ 'കലാഗേഹം' കലാപഠനക്കളരിയുടെ ഉദ്ഘാടനം ചെയ്യുയായിരുന്നു മന്ത്രി. രമേശ് പറമ്പത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. ചിത്രകാരിയായ അർബുദ രോഗി മാഹി സ്വദേശിനി റോസ് നയുടെ ചികിത്സ സഹായത്തിന് കൈത്താങ്ങാവാൻ 45 ചിത്രകാരികൾ ഒരുമിക്കുന്ന നിറക്കൂട്ട് ചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനവും നടന്നു. കലാഗേഹത്തിലെ സംഗമത്തിൽ പൂർത്തിയാവുന്ന ചിത്രങ്ങൾ വിറ്റ് കിട്ടുന്ന തുക ചിത്രകാരി റോസ് നയുടെ രോഗ ചികിത്സക്കായി നൽകും. ആശ്രയ വിമൻ വെൽഫെയർ സൊസൈറ്റി പ്രസിഡൻറ് കെ.ഇ. സുലോചന, റിട്ട. മേജർ ജനറൽ ടി. പത്മിനി, റീജനൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ, കോർപറേറ്റ് ഡിപ്പാർട്മൻെറ് സീനിയർ ഇൻസ്പെക്ടർ കെ. തിരുമുരുകൻ, ട്രാൻസ്ജെൻഡർ ആർടിസ്റ്റ് സന്ധ്യ ബാസ്തി, വിജയൻ കയനാടത്ത്, കെ.വി. മോഹനൻ, എൻ. ഉണ്ണി മാസ്റ്റർ, ഷർലി, സവിത ദിവാകർ എന്നിവർ സംസാരിച്ചു. caption: പന്തക്കൽ കുന്നുമ്മൽപാലത്ത് ആശ്രയ സൊസൈറ്റിയുടെ 'കലാഗേഹം' കലാപഠനക്കളരി പുതുച്ചേരി ഗതാഗത മന്ത്രി എസ്. ചന്ദ്ര പ്രിയങ്ക ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
