Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:32 AM IST Updated On
date_range 14 March 2022 5:32 AM ISTഎ ഡിവിഷൻ ലീഗ് ക്രിക്കറ്റ്: എരിപുരം ക്രിക്കറ്റ് ക്ലബിന് ഒരു റൺ ജയം
text_fieldsbookmark_border
തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി കണ്ണൂർ ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ആവേശകരമായ മത്സരത്തിൽ പഴയങ്ങാടി എരിപുരം ക്രിക്കറ്റ് ക്ലബ് ഒരു റണ്ണിന് കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത എരിപുരം ക്രിക്കറ്റ് ക്ലബ് 45 ഓവറിൽ 182 റൺസിന് ഓൾ ഔട്ടായി. ടി. നമിത്ത് 78 റൺസും സലീം 54 റൺസുമെടുത്തു. ഫോർട്ടിന് വേണ്ടി സി.പി. സജിത്ത് 34 റൺസിന് നാല് വിക്കറ്റും ജിതിൻ ജയാനന്ദൻ 18 റൺസിന് രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടിയായി ഫോർട്ട് ക്രിക്കറ്റ് ക്ലബ് 45 ഓവറിൽ 181 റൺസിന് ഓൾ ഔട്ടായി. സി.പി. സജിത്ത് 35 റൺസും വിവേക് കൃഷ്ണൻ പുറത്താകാതെ 32 റൺസും ടി. അശ്വിൻ 30 റൺസുമെടുത്തു. എരിപുരത്തിനുവേണ്ടി എം. വിനൂപ് 29 റൺസിന് മൂന്ന് വിക്കറ്റും ടി.പി. ഷിജിൻ 31 റൺസിന് രണ്ട് വിക്കറ്റും വീഴ്ത്തി. ടി. നമിത്തിനെ മാൻ ഓഫ് ദി മാച്ചായി തെരഞ്ഞെടുത്തു. തിങ്കളാഴ്ചത്തെ മത്സരത്തിൽ ടെലിച്ചറി സ്റ്റുഡന്റ്സ് സ്പോർട്ടിങ് ക്ലബ് ധർമടം സീഗൾസ് ക്രിക്കറ്റ് ക്ലബിനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story