Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:31 AM IST Updated On
date_range 14 March 2022 5:31 AM ISTട്രെയിനില്‍ നിന്ന് ലഭിച്ച താലിമാല തിരിച്ചു നൽകി
text_fieldsbookmark_border
പാപ്പിനിശ്ശേരി: അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ സജിമോൻ ട്രെയിനിൽ നിന്നും കിട്ടിയ അഞ്ച് പവന്റെ മാല ഉടമസ്ഥയായ സംഗീത ടീച്ചറെ സോഷ്യൽ മീഡിയ വഴി കണ്ടെത്തി തിരികെ നൽകി. കണ്ണൂരിൽ നിന്നും കൊല്ലത്തേക്കുള്ള യാത്രയിൽ മാവേലി എക്സ്പ്രസിൽ നിന്നും കഴിഞ്ഞ ശനിയാഴ്ചയാണ് സജിമോന് മാല കിട്ടിയത്. കോഴിക്കോട് ജില്ലയിലെ മണിയൂർ ഗവ. ഹൈസ്കൂള്‍ അധ്യാപികയാണ് സംഗീത. യാത്രക്കിടെ മാല നഷ്ടപ്പെടുകയായിരുന്നു. കുണ്ടറ സബ് ഇൻസ്‌പെക്ടറുടെയും, സഹപ്രവർത്തകരുടെയും സാന്നിധ്യത്തിൽ മാല കൈമാറി. ചിത്രം: പാപ്പിനിശ്ശേരി അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യപകൻ സജിമോൻ മാല ഉടമസ്ഥയായ സംഗീത ടീച്ചർക്ക് കുണ്ടറ സബ് ഇൻസ്‌പെക്ടറുടെ സാന്നിധ്യത്തിൽ കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
