Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:30 AM IST Updated On
date_range 14 March 2022 5:30 AM ISTകങ്കാണംചാൽ റോഡ് തകർന്ന് യാത്രാ ദുരിതം
text_fieldsbookmark_border
തളിപ്പറമ്പ്: കരിമ്പം ഫാമിലൂടെയുള്ള രൂക്ഷം. റോഡ് പാടെ തകർന്നിട്ടും ജില്ല പഞ്ചായത്ത് ഉൾപ്പെടെ തിരിഞ്ഞുനോക്കുന്നില്ലെന്ന് പ്രദേശവാസികൾ. അമ്പതിലേറെ കുടുംബങ്ങളും നിരവധി വിദ്യാർഥികളും സ്ഥിരമായി ആശ്രയിക്കുന്ന റോഡാണ് കരിമ്പം ഫാം - കങ്കാണം ചാൽ റോഡ്. പതിമൂന്നോളം സ്കൂൾ വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്. സർസയ്യിദ് കോളജിലേക്കും മുയ്യത്തേക്കുമുള്ള എളുപ്പവഴിയായതിനാൽ മറ്റു നാട്ടുകാരും ഇതുവഴി കടന്നുപോകാറുണ്ട്. ജില്ല പഞ്ചായത്തിന്റെയും കുറുമാത്തൂർ ഗ്രാമപഞ്ചായത്തിന്റെയും കീഴിലുള്ള ഭാഗങ്ങൾ ഉൾപ്പെടുന്ന റോഡിൽ പല ഭാഗത്തും ടാറിങ് പൂർണമായി തകർന്നിരിക്കുകയാണ്. കരിമ്പം ഫാമിന്റെ സ്ഥലത്തുകൂടി പൊതുഗതാഗതം അനുവദിക്കാത്ത കാലത്ത് നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് മുൻ മന്ത്രിയായിരുന്ന കെ.ആർ. ഗൗരിയമ്മ പൊതുജനങ്ങൾക്ക് ഉപയോഗിക്കാനായി ജില്ല കൃഷിത്തോട്ടത്തിനകത്തുള്ള ഈ പാത വിട്ടുനൽകിയത്. ഏറെ കാലം കഴിഞ്ഞ് ഏതാനും വർഷം മുമ്പ് ജില്ല പഞ്ചായത്ത് ഈ റോഡ് ടാർ ചെയ്തത്. എന്നാൽ, ഒന്നരവർഷത്തോളമായി റോഡ് തകർന്നു കിടക്കുകയാണ്. ജില്ല പഞ്ചായത്തും കുറുമാത്തൂർ ഗ്രാമപഞ്ചായത്തും അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ഇല്ലെങ്കിൽ മഴക്കാലത്ത് ചളിക്കുളമായി കാൽനട യാത്രപോലും ദുഷ്കരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
