Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:28 AM IST Updated On
date_range 14 March 2022 5:28 AM ISTബിരിയാണി ചലഞ്ച് കൂപ്പൺ വിതരണ ഉദ്ഘാടനം
text_fieldsbookmark_border
പെരിങ്ങത്തൂർ: കരിയാട്ടെ ഡയാലിസിസ് രോഗികളുടെ തുടർ ചികിത്സാ സൗകര്യാർഥം ഒരുക്കുന്ന ബിരിയാണി ചലഞ്ചിനായുള്ള കൂപ്പൺ വിതരണത്തിന് തുടക്കമായി. 20, 26, 28 തിയതികളിൽ മൂന്ന് മേഖലകളിലായി തിരിഞ്ഞ് വിവിധ സ്ക്വാഡുകൾ രൂപവത്കരിച്ചാണ് ബിരിയാണി ചലഞ്ച് നടത്തുന്നത്. അമ്പതു ലക്ഷം രൂപ ലക്ഷ്യമിട്ടാണ് പരിപാടി. കെ. അബൂബക്കർ മാസ്റ്റർ മെമ്മോറിയൽ തണൽ അഭയ ഡയാലിസിസ് സെൻ്ററിൽ നടന്ന ചടങ്ങിൽ കെ.പി. മോഹനൻ എം.എൽ.എ കൂപ്പൺ വിതരണ ഉദ്ഘാടനം നിർവഹിച്ചു. കൂത്തുപറമ്പിലെ അസ്കറലി ഫ്ലോറൻസ് കൂപ്പൺ ഏറ്റുവാങ്ങി. പാനൂർ നഗരസഭാധ്യക്ഷൻ വി. നാസർ അധ്യക്ഷത വഹിച്ചു. ഉമൈസ തിരുവമ്പാടി, എൻ.എ.കരീം, എ.എം.രാജേഷ്, ശോഭ കുന്നുള്ളതിൽ, കെ.വി. റംല, എം.ടി.കെ.സുലൈഖ, പൊറ്റേരി കുഞ്ഞമ്മദ് ഹാജി, പി.കെ.രാജൻ, ടി.പി. ഹാരിസ് സംസാരിച്ചു. (foto - PGR - Biriyani -കെ. അബൂബക്കർ മാസ്റ്റർ മെമ്മോറിയൽ തണൽ അഭയ ഡയാലിസിസ് സെൻ്ററിൽ കെ.പി. മോഹനൻ എം.എൽ.എ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
