Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:34 AM IST Updated On
date_range 13 March 2022 5:34 AM ISTമലിനജല പ്രദേശം എം.പി സന്ദർശിച്ചു
text_fieldsbookmark_border
തലശ്ശേരി: നഗരസഭ ടൗൺ ഹാൾ വാർഡിലെ റെയിൽവേ പരിസരത്ത് വീട്ടുകാർ വർഷങ്ങളായി അനുഭവിക്കുന്ന മലിനജല പ്രശ്നം മനസ്സിലാക്കുന്നതിന് കെ. മുരളീധരൻ എം.പി സ്ഥലം സന്ദർശിച്ചു. ഓവുചാലുകളിലൂടെ ഒഴുകിവരുന്ന മലിനവെള്ളം വീടുകൾക്ക് മുന്നിൽ തളംകെട്ടി നിൽക്കുന്നത് സ്ഥിരം കാഴ്ചയാണ്. റെയിൽവേയുമായി ബന്ധപ്പെട്ട് ഇതിന് പരിഹാരം കാണുന്നതിന് ശ്രമം തുടങ്ങിയെങ്കിലും എങ്ങുമെത്തിയില്ല. റെയിൽവേയുടെ സ്ഥലത്ത് കൂടി ഓവുചാൽ സ്ഥാപിക്കുക എന്നുള്ളതാണ് പരിഹാരം. റെയിൽവേയുമായി നഗരസഭ ബന്ധപ്പെടുകയും എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തിരുന്നു. ഇതിനായി നഗരസഭ 13ലക്ഷം രൂപ െറയിൽവേക്ക് അടക്കുകയും ചെയ്തു. എന്നാൽ, സാങ്കേതിക പ്രശ്നം നിരത്തി പ്രവൃത്തി നീണ്ടുപോവുകയാണ്. ഇക്കാര്യം വാർഡ് കൗൺസിലർ ടി.വി. റാഷിദ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് കെ. മുരളീധരൻ എം.പി സ്ഥലം സന്ദർശിക്കാനെത്തിയത്. റെയിൽവേ പാലക്കാട് ഡിവിഷനുമായി ബന്ധപ്പെട്ട് വേഗത്തിൽ പണി തുടങ്ങാനാവശ്യമായ ഇടപെടലുകൾ നടത്താമെന്ന് മുരളീധരൻ ഉറപ്പുനൽകി. അമ്പതോളം കുടുംബങ്ങൾ താമസിച്ചിരുന്ന ഈ പ്രദേശത്ത് മലിനജല പ്രയാസത്തെ തുടർന്ന് ഭൂരിഭാഗമാളുകളും താമസം മാറ്റി. മറുവശത്തുള്ള ബസ് സ്റ്റാൻഡ് മാർക്കറ്റിലേക്ക് വരുന്നവർക്കും ഇവിടത്തെ അസഹ്യമായ ദുർഗന്ധം പ്രയാസമാകുന്നു. റെയിൽവേയുടെ സ്ഥലത്തു കൂടി 140 മീറ്റർ ഓവുചാൽ സ്ഥാപിച്ച് നഗരസഭയുടെ ഓവുചാലുമായി ബന്ധിപ്പിച്ചാൽ മലിന വെള്ള പ്രശ്നം പൂർണമായും പരിഹരിക്കാൻ കഴിയുമെന്ന് കൗൺസിലർ പറഞ്ഞു. ---------- പടം.....തലശ്ശേരി റെയിൽവേ പരിസരത്തെ മലിനജല പ്രശ്നവുമായി ബന്ധപ്പെട്ട് നഗരസഭാംഗം ടി.വി. റാഷിദ കെ. മുരളീധരൻ എം.പിക്ക് നിവേദനം നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
