Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:31 AM IST Updated On
date_range 13 March 2022 5:31 AM ISTഗ്രാൻഡ് ലോഗോ പ്രകാശനവുമായി ഗ്രാൻഡ് തേജസ്
text_fieldsbookmark_border
അടുത്ത ഷോറൂം തലശ്ശേരിയിൽ കണ്ണൂർ: പ്രമുഖ വസ്ത്രാലയ ശൃംഖലയായ ഗ്രാൻഡ് തേജസ് തലശ്ശേരിയിൽ പ്രവർത്തനമാരംഭിക്കുന്നതിന്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു. കെ. മുരളീധരൻ എം.പി തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിക്ക് ലോഗോ കൈമാറിയാണ് പ്രകാശനം ചെയ്തത്. ഗ്രാൻഡ് തേജസിലേക്കുള്ള വളർച്ചയുടെ കഥപറയുന്ന വിഡിയോ തലശ്ശേരി നഗരസഭാധ്യക്ഷ ജമുനാറാണി പ്രകാശനം ചെയ്തു. പുതിയ ഷോറൂമിന്റെ മാതൃക ടെലി താരം ലക്ഷ്മി നക്ഷത്ര അനാവരണം ചെയ്തു. ഉപഭോക്താക്കൾക്ക് ആകർഷണീയമായ ആനുകൂല്യം ഉറപ്പുനൽകുന്ന പ്രിവിലേജ് കാർഡിന്റെ മാതൃക സിഗ്മ ഇലക്ട്രോണിക്സ് മാനേജിങ് ഡയറക്ടർ മുനീറിന് നൽകി ഗ്രാൻഡ് തേജസ് മാനേജിങ് ഡയറക്ടർ ഹിതാഷ് അഷ്റഫ് ഉദ്‌ഘാടനംചെയ്തു. നവീകരിച്ച വെബ്സൈറ്റ് പ്രവൃത്തിയുദ്ഘാടനം നിർമാതാവ് ലിബർട്ടി ബഷീറും ബ്രോഷർ പ്രകാശനം തലശ്ശേരി പ്രസ് ഫോറം സെക്രട്ടറി നവാസ് മേത്തറും ടി.കെ. ട്രേഡിങ് മാനേജിങ് ഡയറക്ടർ ടി.കെ. ഖലീലും നിർവഹിച്ചു. തലശ്ശേരി സംയുക്ത മുസ്‍ലിം ജമാഅത്ത് ഖാദി ടി.എസ്. ഇബ്രാഹിം കുട്ടി മുസ്ലിയാർ, വാർഡംഗം ഖിലാബ്, യൂനിയൻ ബാങ്ക് മാനേജർ റൂബി, എച്ച്.ആർ മാനേജർ ബിന്ദു, നാഷനൽ ഇലക്ട്രോണിക്സ് മാനേജിങ് ഡയറക്ടർ ഫൈസൽ, അബ്ദുൽ ഖാദർ, ഷിജിൻ തോമസ്, തലശ്ശേരി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജവാദ് അഹമ്മദ്, മാനേജിങ് ഡറക്ടർ കെ. ഖാലിദ്, അബൂട്ടി ഹാജി, ഗ്രാൻഡ് തേജസ് ചെയർമാൻ കെ. മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു. ചെയർമാൻ കെ. അഷ്റഫ് നന്ദി പറഞ്ഞു. തളിപ്പറമ്പ്, പയ്യന്നൂർ ഷോറൂമുകൾക്ക് ശേഷമാണ് 50,000 സ്ക്വയർ ഫീറ്റിൽ 200ൽ പരം കാറുകൾക്ക് പാർക്കിങ് സൗകര്യമുള്ള തലശ്ശേരി ഷോറൂം ഒരുങ്ങുന്നത്. ---------------------------------------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story