Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഞങ്ങൾക്ക്...

ഞങ്ങൾക്ക് കുപ്പിച്ചില്ലും പ്രശ്നമല്ല...

text_fields
bookmark_border
ഞങ്ങൾക്ക് കുപ്പിച്ചില്ലും പ്രശ്നമല്ല...
cancel
ശ്രീകണ്ഠപുരം: ഖരമാലിന്യ പരിപാലനരംഗത്ത് പുതിയ മാതൃകയുമായി ശ്രീകണ്ഠപുരം നഗരസഭ. ഹരിത കർമസേനയുടെ നേതൃത്വത്തിൽ ശേഖരിച്ച എട്ട് ടൺ കുപ്പിച്ചില്ല് നഗരസഭയുടെ മാലിന്യ സംസ്കരണ പദ്ധതിയുടെ പങ്കാളിയായ 'ഗ്രീൻ വേംസ്' എജന്‍സിക്ക് കൈമാറി. 'ശുചിത്വം സുന്ദരം ശ്രീകണ്ഠപുരം' മാലിന്യ നിര്‍മാര്‍ജന കാമ്പയിന്റെ ഭാഗമായി നഗരസഭയില്‍ നടപ്പാക്കുന്ന ശുചീകരണ, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കുപ്പിച്ചില്ല് ശേഖരിച്ചത്. 18 ദിവസങ്ങള്‍ കൊണ്ടാണ് 30 വാര്‍ഡുകളില്‍നിന്ന് ഹരിതകർമസേനകൾ കുപ്പിച്ചില്ല് കാവുമ്പായി വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന എം.സി.എഫ് സെന്ററിലെത്തിച്ചത്. കാവുമ്പായിയില്‍ നടന്ന പരിപാടിയില്‍ കുപ്പിച്ചില്ലുമായി പോകുന്ന ലോറി നഗരസഭ ചെയര്‍പേഴ്‌സൻ ഡോ. കെ.വി. ഫിലോമിന ഫ്ലാഗ്ഓഫ് ചെയ്തു. ആരോഗ്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ വി.പി. നസീമ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലറും നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായ പി.പി. ചന്ദ്രാംഗദന്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story