Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 5:29 AM IST Updated On
date_range 11 March 2022 5:29 AM ISTബക്കളത്ത് ബസ് മിനിലോറിയിലിടിച്ച് രണ്ടുപേർക്ക് പരിക്ക്
text_fieldsbookmark_border
തളിപ്പറമ്പ്: ദേശീയപാതയിൽ ബക്കളത്തിന് സമീപം സ്വകാര്യ ബസ് മിനിലോറിയിലിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ലോറി ഡ്രൈവർ പാണപ്പുഴ സ്വദേശി രാജേഷ് (38), ബസ് യാത്രക്കാരനായ മോറാഴ -കല്യാശ്ശേരി സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.വി. ജനാർദനൻ (69) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ ദേശീയപാതയിൽ നെല്ലിയോടാണ് അപകടമുണ്ടായത്. കണ്ണൂർ ഭാഗത്തുനിന്ന് തളിപ്പറമ്പിലേക്ക് വരുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ് സ്വകാര്യ ബസ് അതേദിശയിൽ സിമന്റുമായി വരുകയായിരുന്ന മിനി ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ കാബിൻ പൂർണമായി തകർന്നു. സാരമായി പരിക്കേറ്റ ഡ്രൈവറെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരനായ ജനാർദനന് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
