Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 5:29 AM IST Updated On
date_range 11 March 2022 5:29 AM ISTപുതിയ നെൽവിത്ത് കൃഷിയിടങ്ങളിലേക്ക്
text_fieldsbookmark_border
പയ്യന്നൂർ: കണ്ണൂർ കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ പുതിയ നെൽവിത്തിനമായ കെ.എ.യു അക്ഷയ നെല്ല് ജില്ലയിലെ വയലുകളിലേക്ക്. നെല്ല് കണ്ണൂരിലെ മണ്ണിന് അനുയോജ്യമാണോ എന്നറിയാൻ നടത്തിയ കൃഷി വൻവിജയമാണെന്നാണ് കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ വിലയിരുത്തൽ. ജില്ലയിൽ നാലിടത്താണ് രണ്ടാം വിളക്കാലത്ത് അക്ഷയ വിളവിറക്കിയത്. ചെങ്ങളായി, മയ്യിൽ നെല്ലിക്കപ്പാലം പാടശേഖരം, ചെറുതാഴം വയൽ, കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ വള്ളിവളപ്പിൻമൂല പാടശേഖരം എന്നിവിടങ്ങളിൽ 25 കിലോ വീതം ഒരു ക്വിൻറൽ നെൽവിത്തുകൊണ്ടാണ് ഞാറ്റടി തയാറാക്കിയത്. പുതിയ നെൽവിത്തുകളുടെ ലഭ്യത ഉറപ്പുവരുത്താൻ പങ്കാളിത്തരീതിയിൽ വിത്തുൽപാദനം നടത്തുകയാണ് കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് കേന്ദ്രം പ്രോഗ്രം കോഓഡിനേറ്റർ ഡോ. പി. ജയരാജ് അറിയിച്ചു. അക്ഷയ നെല്ലിന്റെ കൊയ്ത്തുത്സവം തിങ്കളാഴ്ച കടന്നപ്പള്ളിയിൽ നടന്നു. കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ വള്ളിവളപ്പിൻമൂല പാടശേഖരത്തിൽ നടന്ന ചടങ്ങിൽ കടന്നപ്പള്ളി പാണപ്പുഴ കൃഷി ഓഫിസർ വി.വി. ജിതിനും കൃഷിവിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞ വി. അനുവും കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞിരാമൻ നമ്പ്യാർ, രാഘവൻ കടന്നപ്പള്ളി, കെ.പി. ജനാർദനൻ സംസാരിച്ചു. അക്ഷയ നെൽവിത്ത് കൃഷിയിറക്കിയ വി. വാസുദേവൻ നമ്പൂതിരി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story