Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:40 AM IST Updated On
date_range 9 March 2022 5:40 AM ISTപൂട്ടിയിട്ട വീട്ടിൽ കവർച്ച
text_fieldsbookmark_border
പന്ത്രണ്ട് പവനും ആയിരം രൂപയും കവർന്നു ചക്കരക്കല്ല്: പൂട്ടിയിട്ട വീട്ടിൽനിന്ന് 12 പവനും 1000 രൂപയും കവർന്നു. അഞ്ചരക്കണ്ടി -ചാലോട് റോഡിൽ കണ്ണാടിവെളിച്ചം മത്തിപാറയിലെ ജസ്ന നിവാസിൽ കണിയാങ്കണ്ടി റോജയുടെ വീട്ടിലാണ് കവർച്ച നടന്നത്. തിങ്കളാഴ്ച ഉച്ചയോടെ റോജയും കുടുംബവും ചാമ്പാട് കൂറുമ്പ ക്ഷേത്രത്തിലെ ഉത്സവത്തിന് പോയി ചൊവ്വാഴ്‌ച വൈകീട്ട് നാലിന് തിരിച്ചെത്തിയതായിരുന്നു. വീട്ടിലെത്തിയപ്പോഴാണ് കവർച്ച നടന്നതറിഞ്ഞത്. അടുക്കളവശത്തെ ഗ്രിൽസും വാതിലും തകർത്താണ് കവർച്ച നടത്തിയത്. വീടിനകത്തെ മുഴുവൻ അലമാരകളും മോഷ്ടാക്കൾ തകർത്തു. കല്യാണമോതിരം ഒഴികെയുള്ള സ്വർണവും പണവും മോഷ്ടാക്കൾ കവർന്നു. ചക്കരക്കല്ല് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story