Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:37 AM IST Updated On
date_range 9 March 2022 5:37 AM ISTവനിത ദിനാഘോഷം
text_fieldsbookmark_border
തലശ്ശേരി: ജില്ല യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തലശ്ശേരിയിൽ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ സബ് കലക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി അധ്യക്ഷത വഹിച്ചു. എസ്.ഐ ധന്യകൃഷ്ണൻ, ഐ.എം.എ തലശ്ശേരി യൂനിറ്റ് പ്രസിഡന്റ് ഡോ. മിനി ബാലകൃഷ്ണൻ, അഡ്വ. ഓമന, സി.ഡി.എസ് ചെയർപേഴ്സൻ സനില, പ്രധാനാധ്യാപിക കെ.കെ. നിഷ എന്നിവർ സംസാരിച്ചു. ജില്ല യൂത്ത് പ്രോഗ്രാം ഓഫിസർ പി. പ്രസീത സ്വാഗതവും അവളിടം ക്ലബ് പ്രസിഡന്റ് സുഹാന നന്ദിയും പറഞ്ഞു. കേരളത്തിലെ മികച്ച സബ് കലക്ടർക്കുള്ള അവാർഡിനർഹയായ അനുകുമാരി, പക്ഷി -ശലഭ നിരീക്ഷക ലതിക ടീച്ചർ, കേരള ഫോക് ലോർ അക്കാദമി യുവപ്രതിഭ അവാർഡ് (മാപ്പിളകല) ജേതാവ് സിംമ്യ ഹംദാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. -------- പടം.....ജില്ല യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തലശ്ശേരിയിൽ നടന്ന അന്താരാഷ്ട്ര സബ് കലക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
