Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:30 AM IST Updated On
date_range 9 March 2022 5:30 AM ISTവിത്ത് ശേഖരണം പുനരാരംഭിച്ചു
text_fieldsbookmark_border
കണ്ണൂർ: ഹരിത കേരളം ജില്ല മിഷന്റെ നേതൃത്വത്തിൽ വിത്തുപുരയിലേക്ക് വിത്തുകൾ ശേഖരിച്ചു തുടങ്ങി. ഹരിതം വാട്സ്ആപ് കൂട്ടായ്മകളുടെ സഹകരണത്തോടെയാണ് വിത്തുപുര പദ്ധതി പുനരാരംഭിക്കുന്നത്. പരിയാരം പഞ്ചായത്തിലെ യുവകർഷക ചന്ദ്രജ്യോതിയിൽനിന്ന് ആദ്യനിക്ഷേപമായി പച്ചക്കറി വിത്തുകൾ ഹരിത കേരളം ജില്ല മിഷൻ കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ ഏറ്റുവാങ്ങി. പരസ്പര കൈമാറ്റത്തിലൂടെ പച്ചക്കറി വിത്തുകളുടെ ലഭ്യത ഉറപ്പുവരുത്തൽ ലക്ഷ്യമിട്ടാണ് 2019ൽ വിത്തുപുര തുടങ്ങിയത്. മികച്ച രീതിയിൽ മുന്നോട്ടുപോയ പ്രവർത്തനം കോവിഡ് കാരണം നിർത്തിവെക്കേണ്ടി വന്നു. ഹരിത കേരളം മിഷൻ പരിയാരത്ത് സംഘടിപ്പിച്ച ഹരിതം കർഷക കുടുംബസംഗമത്തിലാണ് വിത്തുപുരയെ പുനരുജ്ജീവിപ്പിക്കാൻ തീരുമാനമായത്. വിത്തുപുരയിലേക്ക് വിത്തുകൾ തപാലായും നേരിട്ടും സ്വീകരിക്കും. വിത്ത് ആവശ്യമുള്ളവർ തപാൽ സ്റ്റാമ്പ് ഒട്ടിച്ച കവർ കത്തിനോടൊപ്പം അയക്കണം. കുടുംബ സംഗമത്തിൽ ജൈവ കർഷകൻ കെ.ബി.ആർ. കണ്ണൻ, പരിയാരം കൃഷി ഓഫിസർ രമ്യ എന്നിവർ ക്ലാസെടുത്തു. ഹരിത കേരളം മിഷൻ ജില്ല റിസോഴ്സ് പേഴ്സൻമാർ, ഹരിതം ഗ്രൂപ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story