Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:30 AM IST Updated On
date_range 9 March 2022 5:30 AM ISTകരുതിയിരിക്കാം, ഗ്ലോക്കോമയെ
text_fieldsbookmark_border
തലശ്ശേരി: കാഴ്ച മങ്ങിത്തുടങ്ങും മുമ്പേ ഗ്ലോക്കോമയെ അറിഞ്ഞ് പ്രതിരോധ ചികിത്സ തേടണമെന്ന് നേത്രരോഗ വിദഗ്ധരുടെ മുന്നറിയിപ്പ്. കേരളത്തിൽ പ്രവർത്തിക്കുന്ന ഒഫ്താൽമിക് സർജൻസ് സംഘടനയുടെ സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. ശ്രീനി എടക്ലോണും ജില്ല പ്രസിഡന്റ് ഡോ. സിമി മനോജ് കുമാറും വാർത്തസമ്മേളനത്തിലാണ് ഗ്ലോക്കോമ ബാധിച്ചാൽ ഒരിക്കലും തിരിച്ചുകിട്ടാത്ത അന്ധതയെ കുറിച്ച് മുന്നറിയിപ്പ് നൽകിയത്. പ്രത്യേക ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെയാണ് ഗ്ലോക്കോമ പിടികൂടുന്നത്. കണ്ണിനുള്ളിലെ സ്വാഭാവിക മർദം വളരെ ഉയർന്നുനിൽക്കുന്ന അവസ്ഥയാണ് ഗ്ലോക്കോമ. കാഴ്ച മണ്ഡലത്തിന് കേടുപാട് സംഭവിക്കുന്നതു വരെ രോഗിക്ക് കാഴ്ച നഷ്ടപ്പെട്ടതായി മനസ്സിലാവില്ല. 40 കഴിഞ്ഞ എല്ലാവരും ഗ്ലോക്കോമ പരിശോധനക്ക് വിധേയമാവണമെന്ന് ഡോക്ടർമാർ പറഞ്ഞു. പ്രതിരോധത്തിന്റെ ഭാഗമായി പുകവലി നിർബന്ധമായും ഒഴിവാക്കണം. കാഴ്ചക്ക് പ്രശ്നങ്ങളുള്ള മാതാപിതാക്കളുടെ മക്കൾക്ക് രോഗം വരാൻ സാധ്യത കൂടുതലാണെന്നും ഡോ. ശ്രീനി എടക്ലോൺ പറഞ്ഞു. ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി കേരളത്തിലെ നേത്രരോഗ വിദഗ്ധരുടെ കൂട്ടായ്മ കണ്ണൂർ ജില്ലയിലെ 20 ഓളം കണ്ണാശുപത്രികളിൽ 10ന് സൗജന്യമായി ഗ്ലോക്കോമ പരിശോധന നടത്തും. ആവശ്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story