Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:30 AM IST Updated On
date_range 9 March 2022 5:30 AM ISTബസിൽനിന്ന് വിദ്യാർഥി വീണ സംഭവം; നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്
text_fieldsbookmark_border
ഇരിട്ടി: ഇരിട്ടി -മട്ടന്നൂർ റൂട്ടിൽ ഉളിയിൽ പാലത്തിനു സമീപം ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് കോളജ് വിദ്യാർഥി വീണു പരിക്കേറ്റ സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുക്കും. തിങ്കളാഴ്ച വൈകീട്ട് നാലോടെ നരയൻപാറ ഐഡിയൽ കോളജിലെ പ്ലസ് ടു വിദ്യാർഥിയായ മുഹമ്മദ് ഷെബിനാണ് പരിക്കേറ്റത്. വിദ്യാർഥിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് ഇടയാക്കിയ കോഴിക്കോട് -ഇരിട്ടി റൂട്ടിലോടുന്ന ഹോളിമാത ബസ് മട്ടന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. നരയൻപാറ സ്റ്റോപ്പിൽ നിന്ന് കയറിയ വിദ്യാർഥി ഉളിയിൽ ഭാഗത്തേക്ക് ബസ് ഓടിക്കൊണ്ടിരിക്കെയാണ് റോഡിലേക്ക് വീണത്. അപകടസ്ഥലത്ത് രണ്ടു കുട്ടികളെ ഇറക്കി ബസ് ഓടിച്ചുപോയി. തുടർന്ന് ഉളിയിൽ ടൗണിൽ നാട്ടുകാർ ബസ് തടഞ്ഞുവെക്കുകയായിരുന്നു. സംഭവമറിഞ്ഞ് ഇരിട്ടി ജോ. ആർ.ടി.ഒ എ.സി. ഷീബയുടെ നേതൃത്വത്തിൽ എം.വി.ഐ ടി. വൈകുണ്ഠൻ, എ.എം.വി.ഐ ഷനിൽകുമാർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. ബസിന്റെ ഡോർ തുറന്ന് സർവിസ് നടത്തിയതിനും കുട്ടികളോട് ഉത്തരവാദിത്തമില്ലാതെ പെരുമാറിയതിനും വാഹന ഉടമയ്ക്കെതിരെ നടപടിയെടുക്കും. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദു ചെയ്യുന്നതുൾപ്പെടെയുള്ള നടപടിയുണ്ടാവുമെന്നും ഇരിട്ടി ജോ. ആർ.ടി.ഒ എ.സി. ഷീബ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story