Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാര്യങ്കോട് പുഴതീരത്ത്...

കാര്യങ്കോട് പുഴതീരത്ത് മത്സ്യാവശിഷ്ടം തള്ളി

text_fields
bookmark_border
കാര്യങ്കോട് പുഴതീരത്ത് മത്സ്യാവശിഷ്ടം തള്ളി
cancel
ചെറുപുഴ: മീന്‍ അവശിഷ്ടം ചെറുപുഴ കമ്പിപ്പാലത്തിന് സമീപത്ത് പുഴയിലേക്ക് തള്ളി. പുഴ തീരത്തെ കാടുപിടിച്ചുകിടന്ന ഭാഗത്തുതള്ളിയ അവശിഷ്ടങ്ങള്‍ ചീഞ്ഞുനാറിയതോടെ ദുര്‍ഗന്ധം മൂലം വഴിയാത്രക്കാര്‍ ദുരിതത്തിലായി. ചെറുപുഴ ചെക്ഡാമില്‍ വെള്ളം കെട്ടിനിര്‍ത്തിയ ഭാഗത്താണ് പലയിടങ്ങളിലായി മത്സ്യ അവശിഷ്ടങ്ങള്‍ തള്ളിയത്. തീരത്തുള്ളവര്‍ ജലസേചനത്തിനും കുടിവെള്ളത്തിനും ആശ്രയിക്കുന്നതാണ് ഈ വെള്ളം. പുഴയില്‍ മാലിന്യം തള്ളുന്നത് പതിവായിട്ടും നടപടിയെടുക്കുന്നതില്‍ കടുത്ത നിസ്സംഗതയാണ് അധികൃതര്‍ കാട്ടുന്നത്. പുഴതീരത്തോടുചേര്‍ന്ന് ഒരു ഭാഗത്ത് സൗന്ദര്യവത്കരണം നടക്കുമ്പോഴാണ് ഇതിനോട് ചേര്‍ന്ന ഭാഗത്ത് മാലിന്യം കൊണ്ടുവന്നു തള്ളുന്നത്. ചെറുപുഴ ടൗണിനോട് ചേര്‍ന്നൊഴുകുന്ന ഈ ജലാശയത്തില്‍ ചെക്ഡാമും അതിനു മുകളില്‍ കോണ്‍ക്രീറ്റ് പാലവും വന്നതോടെ നിരവധി പേര്‍ വൈകുന്നേരങ്ങളില്‍ സമയം ചെലവഴിക്കാന്‍ ഇവിടെയെത്താറുണ്ട്. ഉപേക്ഷിച്ച കമ്പിപ്പാലം കാണാനും ആളുകള്‍ വരാറുണ്ട്. എന്നാല്‍, പുഴയില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ സൂചന ബോര്‍ഡുപോലും സ്ഥാപിച്ചിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story