Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകിയവിലെ അലമുറകൾ...

കിയവിലെ അലമുറകൾ കാൻവാസിലാക്കി കുട്ടികൾ

text_fields
bookmark_border
കിയവിലെ അലമുറകൾ കാൻവാസിലാക്കി കുട്ടികൾ
cancel
മയ്യിൽ: കിയവ്‌ നഗരത്തിൽനിന്നുയർന്ന മനുഷ്യന്റെ നിലവിളിയൊച്ചകളും ബോംബർ വിമാനങ്ങളുടെ അലർച്ചകളുമാണ്‌ ഈ കാൻവാസിൽ പ്രതിധ്വനിക്കുന്നത്‌. കേൾക്കുന്നില്ലേ, കിയവിലെ നിലവിളിയൊച്ചകളെന്ന മൂർച്ചയുള്ള ചോദ്യം മുഴങ്ങുന്നുണ്ട്‌ കുട്ടികൾ ഒരുക്കിയ കാൻവാസിൽ. ഞങ്ങൾക്ക്‌ വേണം യുദ്ധരഹിതലോകമെന്നാണ്‌ ചിലർ എഴുതി ഒപ്പുചാർത്തിയത്‌. തായംപൊയിൽ സഫ്‌ദർ ഹാശ്‌മി ഗ്രന്ഥാലയം ബാലവേദി സംഘടിപ്പിച്ച യുദ്ധവിരുദ്ധ കാൻവാസിലാണ്‌ കുട്ടികൾ പ്രതികരിച്ചത്‌. യുക്രെയിനിൽനിന്ന്‌ മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികളായ മുഹമ്മദ്‌ ഹാദിലും എം. ശ്രുതിയും മുഖ്യാതിഥികളായി. ടി.വി സാന്ദ്ര യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. പി.പി. സതീഷ്‌ കുമാർ സ്വാഗതം പറഞ്ഞു. പടം) തായംപൊയിൽ സഫ്‌ദർ ഹാശ്മി ഗ്രന്ഥാലയത്തിൽ കുട്ടികൾ ഒരുക്കിയ യുദ്ധവിരുദ്ധ കാൻവാസ്‌ photo knr ktc saj01thayam poyuil safthar hashmi canvas
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story